scorecardresearch
Latest News

Kerala Jobs 13 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 13 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലിയു, എം.എ സോഷ്യോളജിയാണ് യോഗ്യത. അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ എന്നിവ ജൂലൈ 23 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505627

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ്

എൻവയോൺമെന്റൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടു പ്രവർത്തിക്കണം. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപ്പന്റും നൽകുന്നതാണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www. careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 july 2022

Best of Express