scorecardresearch
Latest News

Kerala Jobs 13 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 13 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും മെഡിക്കൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. ശമ്പളം പ്രതിമാസം 25,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225.

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ശമ്പളം: 26,500-60,700.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രോഫോർമ, വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഫെബ്രുവരി 15ന് വൈകിട്ട് 5നകം ലഭിക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, അഞ്ജനേയ, റ്റി.സി. 9/1023 (1), ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോൺ: 0471 2720977.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

ഇളംദേശം ഐ.സി.ഡി.എസ് പരിധിയിലെ കുടയത്തൂര്‍, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ആലക്കോട്, കോടിക്കുളം, വണ്ണപ്പുറം എന്നീ പഞ്ചായത്തുകള്‍ക്ക് കീഴിലുളള അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, ആലക്കോട്, കലയന്താനി, പിന്‍: 685588 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188959712.

ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്സ്. മാസവേതനം 45,000 രൂപ. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ്. മാസവേതനം 13,500 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ജനുവരി 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221

മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. 45000 രൂപയായിരിക്കും പ്രതിമാസ വേതനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജനുവരി 24 ന് 11 മണിക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076

അക്കൗണ്ട്സ് ഓഫീസര്‍ ഒഴിവ്

 എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്. പട്ടിക ജാതി, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് ഒഴിവാണുള്ളത്. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള  സി എ/ ഐ സി എം എ ഇന്റര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൊതുമേഖല സ്ഥാപനത്തില്‍ നിന്ന് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള, തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരികളില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണ്.

ജോലി ഒഴിവ്

എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ  സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ട്  താൽക്കാലിക ഒഴിവ്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി.എ, ഐ.സി.എം.എ ഇന്‍റര്‍   ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ 25,000. പ്രായം 2023 ജനുവരി ഒന്നിന് 18-45. നിശ്ചിത യോഗ്യതയുള്ള തൽപ്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 january 2023

Best of Express