Kerala Jobs 13 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
സ്പീച്ച് പത്തോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആന്‍ഡ് ഹിയറിങ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ 31ന് വൈകിട്ട് 3 മണിക്ക് മുമ്പ് സി.ഡി.സിയില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: http://www.cdckerala.org. ഫോണ്‍: 0471 2553540.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
എറണാകുളും അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തല്പ്പരരും മതിയായ ശാരീരിക ശേഷിയുള്ളവരുമായിരിക്കണം അപേക്ഷകര്‍. 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവണം. 46 വയസ് പൂര്‍ത്തിയാകരുത്. നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്‍കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് പാസാവണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് പാസാകുവാന്‍ പാടില്ല. എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചുവരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നു ലഭിക്കും.
നഴ്സ്: വാക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പ്രോജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നതിന് 16നു രാവിലെ 11 മുതല്‍ തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ജി.എന്‍.എം. കോഴ്സ് പാസായവര്‍ വയസ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുമായി അഭിമുഖത്തിനു നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227326.
ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 28 ന്
പാക്കാട് ജില്ലാ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 28 ന് നടക്കും. ആറ് ഒഴിവുകളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം/ഡി.ഫാം യോഗ്യത, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 36 നും മധ്യേ.
അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കി.മീ. ദൂരപരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവും മുന്‍ഗണനയും ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രാവിലെ 11 ന് മെഡികെയര്‍സ് ഓഫീസ്/ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0491 2537024.
മിനി ജോബ് ഫെയര്‍
തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തിരുവല്ലം എസിഇ എന്‍ജിനീയറിങ് കോളജും ചേര്‍ന്ന് മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. എസിഇ എന്‍ജിനീയറിങ് കോളജില്‍ ഡിസംബര്‍ 17-നാണു പരിപാടി. https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മറ്റു നിര്‍ദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്.
രജിസ്റ്റര്‍ ചെയ്തവര്‍ 17 നു രാവിലെ 9.30നു തിരുവല്ലം എസിഇ എന്‍ജിനീയറിങ് കോളജില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്ദര ബിരുദം, ഐടിഐ/ ഡിപ്ലോമ, ബിടെക്, ബിസിഎ, എംസിഎ, എംബിഎ, ഹോട്ടല്‍ മാനേജ്മെന്റ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471-2992609, 0471-2741713. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.