Kerala Jobs 13 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
താല്‍ക്കാലിക നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.
ലാസ്‌കര്‍ നിയമനം
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കര്‍ തസ്തികയിലുള്ള ഒഴിവില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ (പ്രതിദിനം 675 രൂപ നിരക്കില്‍) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസമായിട്ടുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് ആധാര്‍ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണല്‍ ആര്‍ക്കൈവ്സ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കണം.
ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ അഞ്ചിനു കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള റീജിയണല്‍ ആര്‍ക്കൈവ്സില്‍ നടക്കും.
ആയൂര്‍വേദ തെറാപ്പിസ്റ്റ്
നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, അംഗീകൃത യൂണിവേഴ്സിറ്റിയില്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
പ്രായം: 40 വയസിന് താഴെ. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.