Kerala Jobs 13 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് 12.02.2023 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
അസോസിയേറ്റ് പ്രൊഫസർ/റീഡർ
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ സർജറി വകുപ്പിൽ റീ എംപ്ലോയ്‌മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിലെ ഒരു ഒഴിവിലേക്കു നിയമനം നടത്തുന്നതിന് ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
പ്രൊജക്ട് എൻജിനീയർ (സിവിൽ)
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 24ന് വൈകിട്ട് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
എ.ഡി.എ.കെയിൽ ഒഴിവുകൾ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനത്തിനായി BFSc./MSc Aquaculture യോഗ്യതയുള്ളവരിൽ നിന്നു ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,205 രൂപ വേതനമായി നൽകും. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ഏപ്രിൽ 25നകം ലഭ്യമാക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014 ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.
അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
അഴുത അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേയ്ക്ക് നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സെലക്ഷന്‍ ലിസ്റ്റിലേക്ക് അഭിമുഖം നടത്തും. ഏപ്രില്‍ 18,19,25,26,27 തീയതികളില്‍ വര്‍ക്കര്‍മാര്‍ക്കും 28ാം തീയതി ഹെല്‍പ്പര്‍മാര്‍ക്കുമുള്ള അഭിമുഖം കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഏപ്രില്‍ 17ാം തീയതി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന് എതിര്‍വശമുള്ള ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869252030.
അപേക്ഷ ക്ഷണിച്ചു
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും അവരുടെ കുഞ്ഞിനെയും സുരക്ഷിതമായി ഭവനങ്ങളില്‍ എത്തിക്കുന്നതിന് ഗവ നിശ്ചയിച്ചിട്ടുളള തുകയില്‍ വാഹനം ആശുപത്രിയില്‍ ലിസ്റ്റ് ചെയ്യുന്ന പാനലില്‍ ഉൾപ്പെടുത്തി ടേൺ അനുസരിച്ച് ഓടിക്കുന്നതിന് വാഹനം ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27 ന് വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315.
സ്റ്റാഫ് നഴ്സ് കാത്ത് ലാബ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് കാത്ത് ലാബ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷന്‍, കാത്ത് ലാബ് പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു കാത്ത് ലാബ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.
സ്റ്റാഫ് നഴ്സ് എം.ഐ.സി.യു താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് എം.ഐ.സി.യു തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷന്‍, എം..ഐ.സി.യു പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എം.ഐ.സി.യു എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.
സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷന്‍, എസ്.ഐ.സി.യു പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എസ്.ഐ.സി.യു എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.
ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ നെട്ടൂർ എ യു ഡബ്യു എം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ (NABL) മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം.എസ്.സി മൈക്രോബയോളജി പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മന്റ് എക്സ്ചേഞ്ച് മുഖന നിയമനം നടക്കുന്നതു വരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസ്സൽ രേഖകൾ സഹിതം ഏപ്രില്‍ 17-ന് രാവിലെ 11 -ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്‍റ് അഗ്രി പ്രോഡക്ട്സ്, നെട്ടൂര്‍ പി.ഒ, എറണാകുളം, 682040, ഫോൺ – 0484 2960429
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പാങ്ങോട് ഗ്രാമപഞ്ചായത്തിലുള്ള അങ്കണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയില്‍ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് ഒന്‍പതിന് വൈകിട്ട് അഞ്ചുവരെ. 2016ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0472 2841471.
കെ എസ് ഐ ഡി സി യിൽ കമ്പനി സെക്രട്ടറി സ്ഥിര നിയമനം
സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (1 ഒഴിവ്-ജനറൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം ഉള്ളവരായിരിക്കണം. എൽ.എൽ.ബി ബിരുദം അഭികാമ്യം. ബന്ധപ്പെട്ട തസ്തികയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. ലീഗൽ, കോർപറേറ്റ് വിഷയങ്ങൾ, കമ്പനി നിയമപ്രകാരമുള്ള റിട്ടേൺ ഫയലിങ്ങ് അനുബന്ധ നിയമങ്ങൾ, ബോർഡ്/കമ്മിറ്റി/മീറ്റിങ്/ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം എന്നിവയിൽ അവഗാഹം ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ 85000-117600. ഡിഎ, എച്ച്ആർഎ, സിപിഎഫ്/എൻപിഎസ്, ലീവ് സറണ്ടർ, മെഡിക്കൽ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർഥികൾക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.