scorecardresearch
Latest News

Kerala Job News 13 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 13 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 13 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 13 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. സ്വീപ്പറിന് മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. നാടൻപാട്ടിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക ഒഴിവിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കളരിപ്പയറ്റ് അധ്യാപകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം. കേരള സ്‌കൂൾ-ഹയർ സെക്കന്ററി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, സംസ്ഥാന-കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ഫസ്റ്റവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്വറൽ സെന്റർ സംഘടിപ്പിക്കുന്ന തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ എന്നിവർക്ക് തിരുവാതിര അധ്യാപകരാകാൻ അപേക്ഷിക്കാം. ചെണ്ട അധ്യാപകർക്ക് തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിലെ, അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്കും ചെണ്ട അകമ്പടി നൽകി പരിചയമുള്ളവർക്ക് ചെണ്ട അധ്യാപക തസ്തികയിൽ അപേക്ഷ നൽകാം.
സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്. അധ്യാപകർക്ക് പ്രായപരിധിയില്ല. ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം വെള്ളകടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 30നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ ആയി അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: keralafolkloreacademy @gmail.com.

ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും അനുബന്ധ രേഖകളും ഇ-മെയിലിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 18. ഇ-മെയിൽ: deanug @cet.ac.in.

വാക്ക് ഇൻ ഇന്റർവ്യൂ 27ന്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർഗോഡ് കളക്‌ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരു ഒഴിവുണ്ട്.

എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 22,500 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya @gmail.com, വെബ്‌സൈറ്റ്: www. keralasamakhya.org.

ഓവർസിയർ ഗ്രേഡ് 2 ഒഴിവ്

പട്ടികവർഗവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഒഴിവുള്ള ഓവർസിയർ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡ്രാഫ്റ്റ്‌സ്‌മെൻഷിപ്പ് ആണ് യോഗ്യത. രണ്ട് വർഷത്തെ പ്രവർത്തന പരിചയം അഭിലഷണീയം. ഒരു വർഷത്തേക്കാണ് നിയമനം. 20 നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 45 വയസാണ് പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഏപ്രിൽ 23നകം അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.കോം, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ്), ടാലി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 30 – 40. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 20ന് രാവിലെ 11 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2578115

താത്കാലിക നിയമനം

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 18 ന് രാവിലെ പത്തിന് മാത്തമാറ്റിക്സ് വിഭാഗത്തിലും, ഏപ്രില്‍ 25ന് രാവിലെ 9.30 ന് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലും, അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലും അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവര്‍ത്തിപരിചയം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കരാര്‍ നിയമനം

ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രയിനി ( കെമിസ്ട്രി ) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി. ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ എം.എസ്. സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ എന്‍.എ.ബി.എല്‍ പ്രവര്‍ത്തി പരിജയം അഭികാമ്യം. പ്രായപരിധി 21- 35. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍ ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂര്‍, പാലക്കാട് 678541 വിലാസത്തില്‍ നല്‍കണം. യോഗ്യത നേടിയവരുടെ ലിസ്റ്റ് ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) ഒഴിവ്

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ )
തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജാരാകണം. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. വെബ്സൈറ്റ് : www. cea.ac.in, ഫോണ്‍ 04734-231995.

ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ് പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തിക : അഭിമുഖം ഏപ്രില്‍ 19 മുതല്‍

സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ കീഴിലെ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും. ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ എഴുത്ത് പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഭിമുഖമാണ് നടക്കുക.

ഏപ്രില്‍ 19 ന് രാവിലെ 9.30 മുതല്‍ പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും, കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കാഞ്ചിയാര്‍, ഉപ്പുതറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖം നടത്തും. 12.30 മുതല്‍ പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മുട്ടം, വണ്ണപ്പുറം പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏപ്രില്‍ 20 ന് രാവിലെ 9.30 മുതല്‍ കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന അയ്യപ്പന്‍കോവില്‍, കരുണാപുരം, നെടുംകണ്ടം, കട്ടപ്പന, പാമ്പാടുംപാറ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന വെള്ളിയാമറ്റം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, ഇടവെട്ടി പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും, ഏപ്രില്‍ 21 ന് ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യു നടത്തും.

യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ (ആധാര്‍ കാര്‍ഡ് / ഇലക്ഷന്‍ ഐ. ഡി. കാര്‍ഡ് / ഡ്രൈവിംഗ് ലൈസന്‍സ് ) എന്നിവയും ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതേണ്ടതാണ്.

യോഗ്യതാ പരീക്ഷയില്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിട്ടുണ്ട്. കാര്‍ഡ് ലഭിച്ചവര്‍ മേല്‍ സൂചിപ്പിച്ച തീയതിയിലും സമയത്തും കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399

ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എന്‍.സി.പി/സി.സി.പി (ഹോമിയോ) കോഴ്സ് വിജയിച്ചവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഏപ്രില്‍ 19ന് രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള പ്രോജക്ടില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 20ന് നടക്കും.

ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര യോഗ്യതയുളളവര്‍ യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

സിഎംഎഫ്ആർഐയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ 2024 മാർച്ച് വരെയാണ് നിയമനം. ഒരു ഒഴിവാണുള്ളത്.

സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഗവേഷണ സംബന്ധമായ പ്രവൃത്തിപരിചയവും വേണം.

യോഗ്യരായവർ shyam. cmfri@gmail.com എന്ന വിലാസത്തിലേക്ക് ഏപ്രിൽ 20ന് മുമ്പായി ബയോഡാറ്റ അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www. cmfri.org.in)

Read More: Kerala Job News 12 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 april 2022