scorecardresearch
Latest News

Kerala Jobs 12 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 12 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 12 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 12 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് (2), റിസർച്ച് ഫെല്ലോ (2), ടെക്നിക്കൽ അസിസ്റ്റന്റ് (1) തസ്തികകളിൽ ആറുമാസത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 15 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

വാക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ പത്തിന് രാവിലെ 11.30ന് നടക്കും.

താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 10ന് രാവിലെ 10.30ന് എത്തണം.

വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 19 ബുധനാഴ്ച രാവിലെ 10.30 ന് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എത്തേണ്ടതാണ്. ഫോൺ: 0497-2782441

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ മാത്തമാറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എത്തണം. ഫോൺ: 9349523003

അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയമനം

ഇടുക്കി ജില്ലയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുവാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കി വിശദമായ ബയോഡാറ്റ സഹിതം ഒക്ടോബര്‍  27,  അഞ്ച് മണിയ്ക്ക് മുമ്പായി ഇടുക്കി ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍:  04862 232242.

ട്രേഡ്സ് മാൻ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ട്രേഡ്സ് മാൻ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്സിൽ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14ന് രാവിലെ 10 മണിക്ക് സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 12 october 2022