/indian-express-malayalam/media/media_files/uploads/2023/01/jobs.jpg)
Kerala Jobs
Kerala Jobs 12 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ആയുർവേദ നഴ്സ് ഒഴിവ്
പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലേക്ക് ആയുർവേദ നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. നിയമനം നടത്തുന്നതിലേക്കായി ജൂലൈ 20ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ് ആസ്ഥാന ഓഫീസിലെ മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ.
ഹൈസ്‌കൂള്‍ മലയാളം അധ്യാപക അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നമ്പര്‍: 255/2021) തസ്തികയിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 19, 20, 21, 25, 26, തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം: അപേക്ഷ 25 വരെ
ചിറ്റൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലുള്ള ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവര്‍ക്കും പത്താം ക്ലാസ് പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രായപരിധി 46. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷ ഇളവ് ഉണ്ടായിരിക്കും. അപേക്ഷാഫോറം മാതൃക വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലും ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 25 ന് വൈകിട്ട് അഞ്ച് വരെ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നാട്ടുകല്‍ പോസ്റ്റ്, ചിറ്റൂര്‍-678554 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923273675
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതലകണ്‍ട്രോള്‍ റൂമില്‍ നിയമനം
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍ മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍-ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ (1), കൗണ്‍സിലര്‍ (1), ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ (3), കേസ് വര്‍ക്കര്‍ (3) എന്നീ തസ്തികകളിക്കാണ് അപേക്ഷിക്കാവുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത പെര്‍ഫോര്‍മയിലുളള അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസ്, wcd.kerala.gov.in ല്‍ ലഭിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2531098, 8281899468.
ഗസ്റ്റ് അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 15 ന്
കുഴല്‍മന്ദം കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് ജൂലൈ 15 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോടുകൂടിയ ബിരുദാനന്തര ബിരുദം, യു.ജി.സി/നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളെജ് ഓഫീസില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922285577.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക്/ ബി.ഇ ബിരുദവും, എം.ടെക്ക് / എം. ഇ ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജൂലൈ 19ന് വൈകീട്ട് അഞ്ചിന് മുമ്പ് www.gecbh.ac.in മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484/85, 9074866202.
ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം
ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനറെ (ഹൗസിംഗ്) നിയമിക്കുന്നു. സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. സിവിൽ എൻജിനിയറിങ്/ആർക്കിടെക്ച്ചറിൽ ബിരുദം, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്) ആണ് യോഗ്യത. രണ്ട് വർഷമെങ്കിലും പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ് എൻജിനിയറായി ജോലി പരിചയം, ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത്, സർക്കാർ എൻജിനിയറിംഗ് കോളജിൽ പ്രൊഫസർ ജോലി പരിചയം, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എൻജിനിയറിംഗ് തസ്തികകളിലെ ജോലി പരിചയം ഇവയിലൊന്ന് ഉണ്ടാവണം. ബയോഡേറ്റയും എൻ.ഒ.സി.യും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നകം അപേക്ഷ നൽകണം. housingdeptsect@gmail.com ലേക്കും മെയിൽ ചെയ്യാം.
ക്ലാർക്ക് നിയമനം
എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി - 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ രൂപീകരിക്കുന്ന ' ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍'ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. ശമ്പളം പ്രതിമാസം 18000 രൂപയായിരിക്കും. പ്രായം 18 നും 40 നും മധ്യേയായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടര്‍, ഐടി വിഷയങ്ങളിലുള്ള പരിജ്ഞാനം, സര്‍ക്കാര്‍ അല്ലെങ്കില്‍ ഐടി സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍, ഐടി മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 വൈകുന്നേരം 5 മണി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി, പിന്‍ 685603 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us