Kerala Jobs 12 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.
പി.എൻ.എക്സ്. 3030/2022
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www. keralaadministrativetribunal.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്. 3031/2022
ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 14, രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍:04862-232318.
ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം 19 ന്
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകളുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2546260
മര്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമിലും മഹിളാ മന്ദിരത്തിലും മള്‍ട്ടി ടാസ്ക് പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ചില്‍ഡ്രന്‍സ് ഹോമിലേക്ക് പുരുഷന്മാര്ക്കും മഹിളാ മന്ദിരത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. 25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂലൈ 16 ന് രാവിലെ 11 ന് പുരുഷന്മാര് മുട്ടികുളങ്ങര ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോമിലും വനിതകള്‍ മഹിളാ മന്ദിരത്തിലും സൂപ്രണ്ട് മുമ്പാകെ നേരിട്ട് എത്തണം. ഫോണ്‍ 04912 552658, 04912 556494
ജി.എഫ്. സി അധ്യാപക ഒഴിവ്
ചിറ്റൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജി.എഫ്. സി.(ഇ.ഡി.) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അഭിമുഖം മാറ്റി
കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഓഗസ്റ്റ് ഒന്നിനു മുമ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്ഡ ലഭ്യമാക്കണം.
പി.എൻ.എക്സ്. 3023/2022
എൻജിനീയർ, ഓവർസീയർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www. stdd.kerala.gov.in.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ഡിസംബർ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സിൽ’ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www. kfri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.