Kerala Jobs 12 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ടെക്നിക്കൽ അസിസ്റ്റൻറ്; വാക്-ഇൻ ഇൻറർവ്യു 20ന്
മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രറ്റഡ് പ്രോഗ്രാം ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസിൽ(ഐ.ഐ.ആർ.ബി.എസ്) ടെക്നിക്കൽ അസിസസ്റ്റൻറ് തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ജനുവരി 20ന് നടത്തും. മുസ്ലിം കാറ്റഗറിയിലെ ഒരു ഒഴിവിൽ ഒരു വർഷത്തേക്കാണ് നിയമനം
പ്രതിമാസ വേതനം 25,000 രൂപ. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ തതുല്യ വിഷയത്തിൽ എം.എസ്.സി ബിരുദവും സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തിപരിചയവും ആണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി 25നും 45നും മധ്യേ. (2023 ജനുവരി ഒന്നിന് 45 കവിയരുത്)
താൽപര്യമുള്ളവർക്ക് ജനുവരി 20ന് 12.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
അഭിമുഖത്തിന് എത്തുന്നവർ ഉച്ചയ്ക്ക് 12ന് ഭരണവിഭാഗം അക്കാദമിക് ഹാളിൽ എഡി.എ 7 സെക്ഷനിൽ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ(www.mgu.ac.in).
ടെക്നിക്കൽ അസിസ്റ്റൻറ് ; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിൽ ഒരൊഴിവാണുള്ളത്. ഈ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു പിന്നോക്ക, ജനറൽ വിഭാഗം ഉദ്യോഗാർഥികളെയും പരിഗണിക്കും.
കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരദാനന്തര ബിരുദവും എ.എഫ്.എം. ഉള്ള കോൺഫോക്കൽ രാമൻ മൈക്രോസ്കോപ്പ് കൈകാര്യം ചെയ്ത് രണ്ടു വർഷം പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 30,000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും.
താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജനുവരി 20 വൈകുന്നേരം അഞ്ചിനു മുൻപ് ലഭിക്കത്തക്ക വിധം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686560 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ(www.mgu.ac.in).
ആരോഗ്യ കേരളത്തില്‍ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചവരും ഡിഗ്രി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 40 വയസ്സ്. ദിവസ വേതനം 450 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്കിയ ലിങ്കില്‍ ജനുവരി 16 ന് വൈകിട്ട് 4 മണിക്ക് മുമ്പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221. വെബ്സൈറ്റ്: www.arogyakeralam.gov.in.
ചീഫ് പ്ലാനർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം
ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22നകം ലഭിക്കണം.
ബയോ മെഡിക്കൽ ടെക്നീഷ്യൻ നിയമനം
ആലപ്പുഴ: റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷന്മാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് പ്രായം: 18-40 മധ്യേ. യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ ജനുവരി 20 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ: 0477- 228 2021.