Kerala Jobs 12 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
താല്‍ക്കാലിക എന്യുമറേറ്റര്
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിനു താല്‍ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണു നിയമനം.
ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെയുള്ള തീയതികളില്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എച്ച് എസ് എസ് ടി ബോട്ടണി
എറണാകുളം ജില്ലയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ബോട്ടണി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ/മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും.
എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തതുല്യ യോഗ്യത എന്നിവയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭിലഷണീയം. ശമ്പള സ്കെയില്‍: 55,200 – 1,15,300. 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണെന്നും എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.
വാക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ ഏഴിനു നിശ്ചയിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ 15നു നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിങ്, സ്പ്രേയിങ് എന്നിവയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.
സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം 15നു രാവിലെ 9.30നു ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ ഹാജരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രാവിലെ 10.30വരെ മാത്രമായിരിക്കും രജിസ്ട്രേഷന് നടപടികള്‍. കൂടുതല്‍ വിവരങ്ങള്ു ഫോണ്‍: 0471-2471291