scorecardresearch

Kerala Jobs 12 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 12 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 12 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 12 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്രൊജക്ട് മാനേജര്‍

കേരളസര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജരെ നിയമിക്കുന്നു. യോഗ്യത: അഗീകൃത സര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്ലാസോടെയുളള കമ്പ്യൂട്ടര്‍സയന്‍സ് പി.ജി./ബി.ടെക്., അല്ലെങ്കില്‍ ഏതെങ്കിലും തത്തുല്യ ഡിഗ്രി. വേതനം: 75,000 രൂപ (പ്രതിമാസം). വിശദവിവരങ്ങള്‍ക്കു സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, അംഗീകൃത യൂണിവേഴ്സിറ്റിയില്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

പ്രായം: 40 വയസിന് താഴെ. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന സമയം 20ന് വൈകിട്ട് അഞ്ചുവരെ.

അക്വാകള്‍ച്ചര്‍ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ‘ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള’ (എ ഡി എ കെ) യില്‍ അക്വാകള്‍ച്ചര്‍ വിഷയങ്ങളില്‍ മൂന്നു ദിവസത്തെ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അഭ്യസ്ത വിദ്യരായിരിക്കണം. 500 രൂപയാണ് ഫീസ്.

എ ഡി എ കെയുടെ വിവിധ മത്സ്യക്കൃഷി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയും വയസും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ബയോഡാറ്റ തയ്യാറാക്കി F Un F sIഹെഡ് ഓഫീസില്‍ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വകള്‍ച്ചര്‍, കേരള’ (എ ഡി എ കെ), ‘റീജ’ ടി.സി 29/3126, മിന്‍ചിന്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ adaktvm@gmail.com വഴിയും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2322410. അവസാന തീയതി 25.

പി ആര്‍ ഡി തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ പാനലില്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്‌ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്‌ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം.

ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കിയും തര്‍ജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ത്തകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പ് ചെയ്ത് നല്‍കാന്‍ കഴിയണം. ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം.

തര്‍ജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ iopressrelease@gmail.com ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനല്‍ രൂപീകരിക്കുക.

എന്യൂമറേറ്റര്‍ അഭിമുഖം

രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് 4,600 രൂപയാണ് വിവരശേഖരണത്തിനു പ്രതിഫലമായി ലഭിക്കുന്നത്.

ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താല്‍പര്യമുള്ളവര്‍ https://forms.gle/hW3TDqzN4ZA8FD96A എന്ന ലിങ്ക് മുഖേന 22-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫാറത്തില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് എത്തണം.

23ന് – ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26 -ന് ഉടുമ്പന്‍ചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോണ്‍: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പന്‍ചോല), 9947567308 (ഇടുക്കി).

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 12 august 2022