scorecardresearch

Kerala Jobs 12 April 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 12 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Jobs

Kerala Jobs 12 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

അധ്യാപക ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്‌സ്, എൻവയോൺമെൻറൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.

ഈ വിഷയങ്ങളിൽ പി.ജി യും കുറഞ്ഞത് രണ്ടു വർഷമെങ്കിലും സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകി പരിചയവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.

താൽപര്യമുള്ളവർ  ഏപ്രിൽ 19 ന് മുൻപ് civilserviceinstitute@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കണം

ജോലി ഒഴിവ്

ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍  കം അക്കൗണ്ട്‌സ് ഓഫീസര്‍(എം.ഇ.എ) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്‌സ് എന്നി വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. അക്കൗണ്ട്‌സ് മേഖലയില്‍ രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ seedsuraksha@gmail.com എന്ന മെയിലിലേയ്ക്ക് ഏപ്രില്‍ 15 നകം ബയോഡേറ്റ അയക്കണം. ഷോര്‍ട്ട് ലിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ഡേറ്റ് അറിയിക്കും. വിവരങ്ങള്‍ക്ക് ഫോൺ: 9747163481.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വാണിയംകുളം ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബി.വോക്/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നാല് വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി.വോക്/ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ എന്‍.ടി.സി/എന്‍.എ.സി പാസും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഏപ്രില്‍ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എന്യുമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്രതിമാസം 25,000 രൂപയാണ് വേതനം. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ടാക്‌സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. പ്രായപരിധി 18-35. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, വയസ്, മേല്‍വിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഏപ്രില്‍ 29 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു. ഫോണ്‍: 0491 2815245.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 12 april 2023