scorecardresearch
Latest News

Kerala Job News 12 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 12 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Job News 12 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കേരളസര്‍വകലാശാലയിൽ ഡയറക്ടര്‍ ഒഴിവ്

കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്റ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ (DOMTEC) കരാറടിസ്ഥാനത്തില്‍ ഡയറക്ടര്‍ നിയമനത്തിനായുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. recruit.keralauniversity.ac.in) സന്ദര്‍ശിക്കുക.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെവെലപിങ് ഓർഗാനോ – ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്’ ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 21ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www. kfri.res.in സന്ദർശിക്കുക.

വെറ്ററിനറി ഡോക്ടർ കരാർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94463 64116, kspdc @tahoo.co.in.

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ശമ്പള സ്‌കെയിൽ: 27900-63700), ഓഫിസ് അറ്റൻഡന്റ് (23,000-50,200) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ. പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പു മേധാവി മുഖേന മേയ് 17നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010. ഫോൺ: 0471 2720977.

എസ്.ടി പ്രൊമോട്ടര്‍ കൂടിക്കാഴ്ച

എസ്.ടി പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട അഗളി, പുതര്‍േ, ഷോളയൂര്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ച ഏപ്രില്‍ 19 ന് 12002 മുതല്‍ 12136 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12313 മുതല്‍ 12407 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും, ഏപ്രില്‍ 20 ന് 12138 മുതല്‍ 12308 വരെ റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12409 മുതല്‍ 12551 വരെയുള്ളവര്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും ഏപ്രില്‍ 21 ന് 12555 മുതല്‍ 12684 വരെ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് www. stdd.kerala.gov.in, www. cmdkerala.net ല്‍ ലഭിക്കും. ഫോണ്‍: ഐ.റ്റി.ഡി.പി – 7907956296, 04924 254382, അഗളി ടി.ഇ.ഒ – 9496070363, ഷോളയൂര്‍ ടി.ഇ.ഒ – 9496070364, പുതൂര്‍ ടി.ഇ.ഒ – 9496070365

താത്കാലിക നിയമനം

ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ എം.ടെക്ക് (റോബോട്ടിക്സ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ബി.ഇ, ബി.ടെക്ക്, എം.ഇ, എം.ടെക്ക് ഇന്‍ റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെക്കാട്രോണിക്സ്, ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 18 ന് പരീക്ഷ/ കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www. gecskp.ac.in ല്‍ ലഭിക്കും.

കരാര്‍ നിയമനം

മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആന്റിറിട്രോവിറല്‍ തെറാപ്പി സെന്ററിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16 ന് രാവിലെ 10:30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്ക് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0491 2974125

കുടുംബശ്രീ അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് സര്‍വീസ് സൊസൈറ്റി ടീമില്‍ ഒഴിവ്

കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പരിശോധന വിഭാഗത്തില്‍(കെ.എ.എ.എസ്.എസ്) ടീമിലെ ഒഴിവുകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അട്ടപ്പാടി, പാലക്കാട്, നെന്മാറ, പട്ടാമ്പി ബ്ലോക്കുകളില്‍ യഥാക്രമം മൂന്ന്, ഒന്ന്, രണ്ട്, രണ്ട് വീതം ഒഴിവുകളാണുള്ളത്. ബികോം ബിരുദം, ടാലി, പി.ജി.ഡി.സി.എ, അക്കൗണ്ടിങില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്സില്‍ കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ 11 ന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തില്‍ നിലവില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജെഡിസി, ഏച്ച് ഡി സി, ബികോം കോ-ഓപ്പറേഷന്‍ എന്നിവയിലേതെങ്കിലും യോഗ്യത നേടിയിട്ടുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി. ഇടുക്കി കോളനി പി. ഒ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0462-235207/235410.

താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www. cmdkerala.net.

എം.ബി.എ. ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2022-24 എം.ബി.എ. ബാച്ചിലേക്ക് ഏപ്രിൽ 13 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും കെ-മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക് https:// meet.google.com/ tfx-hzem-exx. വിവരങ്ങൾക്ക്: 8547618290, www. kicmakerala.ac.in.

നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം

തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www. keralaadministrativetribunal.gov.in.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 12 april 2022