scorecardresearch
Latest News

Kerala Jobs 11 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

Kerala Jobs 11 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

താല്‍ക്കാലിക തെറാപ്പിസ്റ്റ് അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന പഞ്ചകര്‍മ്മ യൂണിറ്റുകളില്‍ ഒഴിവുള്ള തെറാപ്പിസ്റ്റിന്റെ  മൂന്ന് ഒഴിവുകളിലേക്ക് (സ്ത്രീ-2, പുരുഷന്‍-1) 755 രൂപ (പ്രതിമാസം പരമാവധി 20385 രൂപവരെ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെയോ ഈ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ ആയിരിക്കും കാലാവധി. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം)  നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ 04862-232318.

അധ്യാപക ഒഴിവ്

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം, രാജാക്കാട് ഗവ. ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും  ബയോഡേറ്റയുമായി ഒക്ടോബര്‍ 18, രാവിലെ 10 ന്് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 9400006481, 04864 222931.

മെഡിക്കല്‍ ഓഫീസര്‍  ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ കല്ലാര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കൗൗമാരഭൃത്യം യൂണിറ്റില്‍ ഒഴിവുള്ള മെഡിക്കല്‍ ആഫിസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി  39,285 രൂപ) ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 2023 മാര്‍ച്ച് 31 വരെയോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും കാലാവധി. ബി.എ.എം.എസ്, എം.ഡി  (കൗമാരഭൃത്യം) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18, രാവിലെ 11.30 ന് കുയിലിമലയിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 04862-232318.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, യോഗ്യത എന്നീ ക്രമത്തില്‍:

1. എ.സി.ഡി (ഒഴിവ് -1), മെക്കാനിക്കല്‍ / സിവില്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെക്കാനിക്കല്‍ / സിവില്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

2. എംപ്ലോയബിലിറ്റി സ്‌കില്‍ (ഒഴിവ് -1), എം.ബി.എ./ബി.ബി.എ. യും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ /ഇക്കണോമിക്‌സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എംപ്‌ളോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.റ്റി യില്‍ നിന്നുളള പരിശീലനവും ഡിപ്ലോമ/ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടാതെ പ്ലസ് ടു/ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14, രാവിലെ 11 ന്  കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04868 272216.

ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം  റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേക്ക് (കാരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിക്കുന്നു. അനസ്‌തേഷ്യോളജി, ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നീ തസ്തികകൡലേക്കാണ് നിയമനം. ഒക്ടോബർ 25നു മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

സൈക്കോളജി അപ്രന്റിസ് നിയമനം

തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ്ങിന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 14ന് ഉച്ചയ്ക്ക് 1.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.

ഗസ്റ്റ് ലക്ചര്‍ നിയമനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മരുതറോഡിലുള്ള സി.സി.എസ്.ഐ.ടിയില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ ഒക്‌ടോബര്‍ 15 നകം ccsitp@uoc.ac.in ല്‍ നല്‍കണമെന്ന് അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9447525716, 0491 2573568.

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് പോളിടെക്‌നിക് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ലക്ചര്‍ തസ്തികയില്‍ നിയമനത്തിന് ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് കോളെജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220440, 2220450.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മലമ്പുഴ വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.ടി.സി) അല്ലെങ്കില്‍ നാഷണല്‍ അപ്പ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്(എന്‍.എ.സി)യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഈഴവ/ ബില്ലവ / തിയ്യ വിഭാഗക്കാര്‍ ഒക്‌ടോബര്‍ 14 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലെങ്കില്‍  പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോണ്‍: 0491 2815181.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 11 october 2022