scorecardresearch
Latest News

Kerala Jobs 11 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

Kerala Jobs 11 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

ഇടുക്കി ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ (താല്‍ക്കാലികം) തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴാം ക്ലാസ് പാസ്/തത്തുല്യ യോഗ്യത, ഹെവി ഡ്യുട്ടി ലൈസന്‍സ് വിത്ത് ബാഡ്ജ്, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

നിര്‍ദിഷ്ട യോഗ്യതയും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14നു രാവിലെ 11.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാവണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രവുമായി രാവിലെ 10 മുതല്‍ 5 മണി വരെ ബന്ധപ്പെടാം. ഫോണ്‍: 04869 244019.

ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍

ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു ശുചിത്വ മിഷന്‍ ഇടുക്കി ജില്ലാ ഓഫീസില്‍ അവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നതിന് ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍/ റിസോഴ്സ് പേഴ്സണ്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ടി.ഐ ഡിപ്ലോമ, ബി.സി.എ/ എം.സി.എ, ബി.ടെക്/എം.ടെക്(സിവില്‍, എന്‍വയോണ്‍മെന്റല്‍) എന്നിവയിലേതെങ്കിലുമോ തത്തുല്യമായ ടെക്നിക്കല്‍ യോഗ്യതയോ ഉണ്ടായിരിക്കണം.

റിസോഴ്സ് പേഴ്സണ്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം, ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയിന്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

ഓണറേറിയം ദിവസ വേതനാടിസ്ഥാനത്തില്‍ 750+150 (ടി.എ) ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17 വൈകുന്നേരം അഞ്ച് മണി. അഭിമുഖം/ എഴുത്തു പരീക്ഷ എന്നിവയുടെ തീയതിയും വിശദാംശങ്ങളും പിന്നീട് അറിയിക്കും. ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മുഖേനയോ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ., ഇടുക്കി, പിന്‍കോഡ്- 685603 എന്ന വിലാസത്തില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295.

താല്‍ക്കാലിക നിയമനം

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക് ഒന്നാം ക്ലാസ് ബിരുദം. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍ mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി നവംബര്‍ 15. ഫോണ്‍- 04862 297617, 9495276791, 8547005084.

ഇംഗ്ലീഷ് റിസോഴ്സ് അധ്യാപക കൂടിക്കാഴ്ച 14 ന്

പാലക്കാട് ജില്ലയില്‍ ഉപജില്ല അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകര്‍ക്കുള്ള കൂടിക്കാഴ്ച നവംബര്‍ 14 ന് രാവിലെ 10ന് പാലക്കാട് വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ നടക്കും. എന്‍.എസ്.ക്യൂ.എഫ് കോഴ്സായ കമ്യൂണികേറ്റീവ് ഇംഗീഷ് ട്രെയ്നിങ് (സി.ഇ.ടി) പാസായവരോ അസാപിന്റെ (എസ്.ഡി.ഇ) പരിശീലനമോ ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡ് യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന.

ഹെല്‍പ്പര്‍ നിയമനം

ജില്ലയില്‍ ഡിജിറ്റല്‍ റിസര്‍വേ ജോലിക്ക് ഹെല്‍പ്പര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭ്യമായ 2700 ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ http://www.entebhoomi.kerala.gov. in ല്‍ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. നവംബര്‍ 20 ന് രാവിലെ 10.30 മുതല്‍ 12.30 വരെ നാല് കേന്ദ്രങ്ങളിലാണ് എഴുത്ത് പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (പെയിന്റിങ്), എസ്.സി, ഒരു ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി നവംബര്‍ 11-ന് 18-50. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡര്‍) എന്നീ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (പെയിന്റിങ്) എസ്.സി, രണ്ട് ഒഴിവ്, ശമ്പളം 28000-110000, പ്രായപരിധി നവംബര്‍ 11-ന് 18-50.യോഗ്യത കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബ്രാഞ്ചിലുളള മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും എന്‍എസിഇ അല്ലെങ്കില്‍ എഫ് ആര്‍ ഒ എസ് ഐ ഒ ലെവല്‍ വണ്‍ ഇന്‍സ്‌പെക്ടര്‍ യോഗ്യതയും കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നോ പെയിന്റിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പെയിന്റര്‍ ട്രേഡിലെ ഐ.ടി.ഐ (എന്‍ടിസി) ആന്‍ഡ് എന്‍.എ.സിയും കപ്പല്‍ നിര്‍മാണശാലയില്‍ നിന്നോ, വലിയ എന്‍ജിനീയറിങ് കമ്പനികളില്‍ നിന്നോ പെയിന്റിങ് ജോലിയില്‍ നേടിയിട്ടുളള 22 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡര്‍) യോഗ്യത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എന്‍ജിനീയറിങ് കമ്പനികളില്‍ നിന്നോ വെല്‍ഡിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തം പ്രവൃത്തി പരിചയത്തില്‍ രണ്ട് വര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലുളളതും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.ടി.സി) ആന്റ് എന്‍.എ.സി യും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുളള 22 വര്‍ഷത്തെ പ്രവൃത്തി പരിചയം.

റേഡിയോഗ്രാഫര്‍ നിയമനം: അഭിമുഖം 18ന്

ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജില്‍ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 18ന് രാവിലെ 10ന് നടക്കും.ഡി.ആര്‍.ടി/ബി.എസ്.സി. .എം.ആര്‍.ടി., പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എം.ആര്‍.ഐ സെന്ററില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. സി.ടി പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം അഭിലഷണീയം. പ്രായം 20 നും 30നും ഇടയിലായിരിക്കണം. യോഗ്യരായവര്‍ നവംബര്‍ 18ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വണ്ടാനം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍-0477 2282367,2282369.

സര്‍വേയര്‍ ഒഴിവ്

സംസ്ഥാനത്തെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വേയര്‍ തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: ജനുവരി ഒന്നിനു 41 വയസ് കവിയരുത്. സമാനമേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 18നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2330756, ഇ-മെയില്‍: peeotvm.emp.lbr@kerala.gov.in.

സര്‍വേയര്‍ ഒഴിവ്

സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വേയര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: ജനുവരി ഒന്നിനു 41 വയസ് കവിയരുത്. ശമ്പളം: 68000. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712330756, ഇ-മെയില്‍: peeotvm.emp.lbr@kerala.gov.in.

ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. അപേക്ഷ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ലേക്ക് അയയ്ക്കണം. അവസാന തിയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 9495276791, 8547005084.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 11 november