scorecardresearch

Kerala Jobs 11 July 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Kerala Jobs 11 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

author-image
Careers Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jobs | Kerala Jobs | Career

Kerala Jobs

Kerala Jobs 11 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ജര്‍മ്മനിയില്‍ നഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടം (2023) ജൂലൈ 15 മുതല്‍ അപേക്ഷിക്കാം

Advertisment

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം.

ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമുണ്ട്. എന്നാൽ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. 1985 ജനുവരി 1 ന് മുമ്പ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. 2023 സെപ്റ്റംബർ മാസത്തിലാകും ഇൻറർവ്യൂ നടക്കുക. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കേരളീയരായ നഴ്സുമാർക്ക് മാത്രമാകും ട്രിപ്പിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബർ മാസം ആരംഭിക്കുന്നതാണ്. ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.

Advertisment

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഗസ്റ്റ് അധ്യാപക ഒഴിവ്

        തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുണ്ട്.  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ ബി.ടെക്ക്/ ബി. ഇ ബിരുദവും, എം. ടെക്ക്/ എം. ഇ ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസുമാണ് യോഗ്യത.

ഹോമിയോ മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒഴിവുള്ള ഓരോ  മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കേണ്ടത്.  അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ 20നകം പ്രിൻസിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ pcodhme@gmail.com.

സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ 18ന്

ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്‌കൃത കോളജ് എന്നിവിടങ്ങളിലേക്ക് ഒരു സൈക്കോളജി അപ്രിന്റിസിനെ താത്കാലികമായി നിയമിക്കുന്നതിന് 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323040/9645881884, വെബ്സൈറ്റ്: www.gactvm.org.

നഴ്സിങ് ലക്ചറർമാരുടെ 18 ഒഴിവുകൾ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും ആണ് യോഗ്യത. സ്റ്റൈപന്റ് പ്രതിമാസം 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10നു കോളജിൽ നേരിട്ട് ഹാജരാകണം.

ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

തിരുവന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ അധ്യാപകരുടെ (ഹിയറിംഗ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.  എം.എസ്.ഡബ്ല്യു/എം എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (ആർ സി ഐ അംഗീകാരം) യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂടിക്കാഴ്ച 14 ന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (പബ്ലിക് ഹെല്‍ത്ത് നഴ്സ്) തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജൂലൈ 14 ന് രാവിലെ പത്തിന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവയുമായി എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in/, 0491 2504695. 

ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപക അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 25 ന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എറണാകുളം ജില്ലാ ഓഫീസിലും 21, 25, 26, 27 തീയതികളില്‍ തൃശ്ശൂര്‍ ജില്ലാ പി.എസ്.സി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

ഒ.ടി ടെക്‌നീഷ്യന്‍ നിയമനം: കൂടിക്കാഴ്ച 14 ന്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ ഒ.ടി ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഒ.ടി ടെക്‌നീഷ്യന്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി/ അനസ്‌തേഷ്യ ടെക്‌നോളജി, ബി.എസ്.സി ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ബി.എസ്.സി ഇന്‍ അനസ്തീഷ്യ ടെക്‌നോളജി എന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍ നിര്‍ബന്ധം. ശബളം 14,000 രൂപ. പ്രായപരിധി ജൂലൈ ഒന്നിന് 40 കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തിപരിചയം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 14 ന് രാവിലെ 10 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക:് www.arogyakeralam.gov.in/, 0491 2504695.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ബിരുദവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ജൂലൈ 13 നും ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഷയങ്ങള്‍ക്ക് ജൂലൈ 14 നും രാവിലെ 9.30 ന് കോളെജില്‍ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 272900, 8547005086.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍) തസ്തികയില്‍ കരാര്‍ നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രസ്തുത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ആയുര്‍വേദം, എം.പി.എച്ച് ഉള്ളവരെ പരിഗണിക്കും. പ്രതിമാസ വേതനം 25,000 രൂപ. പ്രായപരിധി 40. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in/, 0491 2504695.  

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, സൈക്യാട്രി സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ എന്നിവയാണ് യോഗ്യത. എം.ഫില്‍ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. പ്രായപരിധി ഇല്ല. വേതനം 32,560 രൂപ. അപേക്ഷകര്‍ പ്രായം, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com ല്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327.

പ്രൊജക്റ്റ് ഓഫീസര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് പ്രൊജക്റ്റ് ഓഫീസറെ താത്കാലികമായി നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, എം.ഫില്‍ ഇന്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി എന്നിവയാണ് യോഗ്യത. എം.ഫില്‍ ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. പ്രായപരിധി ഇല്ല. വേതനം 29,535 രൂപ. അപേക്ഷകര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com ല്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷികണം. ഫോണ്‍: 0491 2533327.

സൈക്കോളജി അപ്രന്റിസ് നിയമനം: കൂടിക്കാഴ്ച്ച 13 ന്

തൃത്താല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 'ജീവനി കോളെജ് മെന്റല്‍ അവെയര്‍നെസ്റ്റ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി താത്ക്കാലിക സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവര്‍ ജൂലൈ 13 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സൈക്കോളജി അപ്രന്റിസ് നിയമനം: കൂടിക്കാഴ്ച്ച 13 ന്

പാലക്കാട് ഗവ വിക്ടോറിയ കോളെജിന് കീഴിലുള്ള ചെമ്പൈ സംഗീത കോളെജ്, മേഴ്‌സി കോളെജ്, ആലത്തൂര്‍ എസ്.എന്‍ കോളെജ്, എന്‍.എസ്.എസ് നെന്മാറ എന്നിവിടങ്ങളില്‍ ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവുകളില്‍ നിയമനം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13 ന് രാവിലെ 10.30 ന് കോളെജില്‍ എത്തണം. ഫോണ്‍: 0491-2576773.

Jobs Career

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: