scorecardresearch
Latest News

Kerala Jobs 11 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 11 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ്

തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, പട്ടികവര്‍ഗത്തിന് മാത്രമായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്-കാറ്റഗറി നമ്പര്‍: 304/2020) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജനുവരി 13, 19 തീയതികളില്‍ നടക്കും.

പി എസ് സി അഭിമുഖം 13, 19 തീയതികളില്‍

13 നു കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിലും 19 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിലുമാണ് അഭിമുഖം. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ്.എം.എസ് പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഓഫീസില്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകളുമായി നേരിട്ടെത്തണം.

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മാനേജ്മെന്റില്‍ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവുമാണു യോഗ്യത.

ഭിന്നശേഷി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനത്തില്‍ സീനിയര്‍ മാനേജ്മെന്റ്/ക്ലാസ്-വണ്‍/ഗ്രൂപ്പ് എ തലത്തിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം.

യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ സഹിതം അതതു വകുപ്പ് മേധാവികള്‍ മുഖേന അപേക്ഷകള്‍ മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തില്‍ ഫെബ്രുവരി 15നു വൈകീട്ട് അഞ്ചു വരെ സമര്‍പ്പിക്കാം.

താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ കാര്‍ഡിയോളജി വിഭാഗത്തിലേക്കു ഫിസിഷ്യന്‍ അസിസ്റ്റന്റ് തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഫിസിഷ്യന്‍ അസിസ്റ്റന്റ് കോഴ്‌സില്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റിയില്‍നിന്ന് ലൈഫ് സയന്‍സില്‍ ബിരുദം/ഡിപ്ലോമ, കാര്‍ഡിയോളജിയില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായി പരിചയം. പ്രവത്തി പരിചയമുളളവര്‍ക്കു മുന്‍ഗണന.

ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ജനുവരി 16-നു വൈകിട്ട് അഞ്ചിനു മുമ്പായി അയ്ക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഫിസിഷ്യന്‍ അസിസ്റ്റന്റ് എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍നിന്ന് ഫോണ്‍ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിനു വിധേയമായി അഭിമുഖ പരീക്ഷയ്ക്കു ഹാജരാകണം.

വര്‍ക്കര്‍/ഹെല്‍പ്പര്‍

വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഐ.സി.ഡി.എസ്. ആലപ്പുഴ തൈക്കാട്ടുശേരി പ്രൊജക്ട് പരിധിയില്‍ വരുന്ന ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍േ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതതു പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 18-നും 45-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.

എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കാണ് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. എഴുത്തും വായനയും അറിയാവുന്നവര്‍ക്കു ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിവരങ്ങള്‍ക്കു തൈക്കാട്ടുശേരി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0478- 2523206.

ഹെല്‍പ്പര്‍ നിയമനം: അഭിമുഖം

ആലപ്പുഴ ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വെയ്ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി 17, 20 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ നടത്തും. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്കു തപാലില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 13 വരെയും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കലക്ടറേറ്റിലെ രണ്ടാം നിലയിലുളള സര്‍വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: http://www.entebhoomi.kerala.gov.in

താല്‍ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 17-ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത. എസ്.എസ്.എല്‍.സി, പമ്പിംഗ് ഇന്‍സ്റ്റലേഷനുകളുടെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയം, ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യു

എറണാകുളം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലേക്കു ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജനുവരി 16ന് രാവിലെ 11ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും http://www.lsg.kerala.gov.in എന്ന വെബ് സൈറ്റില്‍നിന്നും അറിയാം.

ആരോഗ്യ കേരളത്തില്‍ ഓഫീസ് അസിസ്റ്റന്റ്

ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചവരും ഡിഗ്രി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി 2023 ജനുവരി ഒന്നിനു് 40 വയസ്. ദിവസ വേതനം 450 രൂപയായിരിക്കും.

ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ജനുവരി 16 നു വൈകിട്ട് നാലിനു മുന്‍പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04826 232221. വെബ്സൈറ്റ്: http://www.arogyakeralam.gov.in.

അപേക്ഷ തീയതി നീട്ടി

കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള കാസര്‍ഗോഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ രണ്ടു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ കന്നഡ വിഷയത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 16 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 11 january 2023