scorecardresearch
Latest News

Kerala Jobs 11 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 11 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ‘നവജീവന്‍ ‘എന്ന പേരില്‍ പുതിയ സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള  50-65 മദ്ധ്യേ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതും ബാങ്ക് വായ്പയുടെ 25 ശതമാനം എംപ്ലോയ്മെന്റ് വകുപ്പ് മുഖാന്തിരം സബ്സിഡി അനുവദിക്കുന്നതുമാണ്. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്യ രേഖയ്ക്ക്  താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ലഭിക്കും. വകുപ്പിന്റെ  www.eemployment.kerala.gov.in എന്ന സൈറ്റിലൂടെ  ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍  0468 2 222 745.
(പിഎന്‍പി 2382/22)

ജില്ലാ ആസൂത്രണ സമിതി യോഗം 17 ന്
ജില്ലാ ആസൂത്രണ സമിതി യോഗം 17ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.      

അഭിമുഖം 16ന്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത. 

താത്കാലിക നിയമനം

ഇ-ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ബി.എസ്.സി., ബി.ടെക്, എം.സി.എ. (ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 10,000 രൂപ. മുന്‍ പരിചയം നിര്‍ബന്ധമില്ല. ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഈമെയില്‍: ehealthpalakkad@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745799948 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കാര്‍ഷിക സെന്‍സസ്: താത്കാലിക എന്യുമറേറ്റര്‍ നിയമനം

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താത്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായുള്ള പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിന് ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://forms.gle/4QC8snZzQjJgKCUf8 ല്‍ ബയോഡാറ്റ അപ്ലോഡ് ചെയ്യണം. ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വനിത ഫെസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 25 ന്

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി, ജി.ആര്‍.സികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.
വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 11 august 2022