Kerala Jobs 10 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ 14.11.2022 തിങ്കളാഴ്ച രാവിലെ 10.30 നു മുൻപായി ഹാജരാകണം.
അക്കൗണ്ടന്റ് ഒഴിവ്: 19 വരെ അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാ മിഷന്‍ തൃത്താല ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിയില്‍ അക്കൗണ്ടന്റിന്റെ താത്ക്കാലിക ഒഴിവ്. തൃത്താല ബ്ലോക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് ബി.കോം., ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. നവംബര്‍ ഒന്നിന് 35 വയസ് കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ, വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി തൃത്താല ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ നവംബര്‍ 19 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
ഫിഷ് ക്യാച്ച് അസസ്‌മെന്റ് എന്യൂമറേറ്റര്‍ ഒഴിവ്
ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയിലെ ഫിഷ് ക്യാച്ച് അസസ്‌മെന്റ് പദ്ധതിയില്‍ എന്യൂമറേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യമായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം യാത്രബത്തയുള്‍പ്പെടെ 25000/(ഇരുപത്തായ്യായിരം രൂപ), അപേക്ഷകര്‍ 2022 നവംബര്‍ 01 ന് 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജനനതിയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 18 , വൈകിട്ട് 4 ന് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ., പിന്‍-695603 എന്ന വിലാസത്തില്‍ ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-233226.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317.
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
കിറ്റ്സില്‍ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ 40 മുകളിൽ പ്രായം പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് http://www.kittsedu.org.