scorecardresearch
Latest News

Kerala Jobs 10 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news
Kerala Jobs 29 May 2023

Kerala Jobs 10 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

എം.ജി സർവകലാശാലയിൽ ഫാക്കൽറ്റി ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജിയിൽ സംവരണ വിഭാഗത്തിലെ നാല് ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏകീകൃത ശമ്പള വ്യവസ്ഥയിൽ ഒരു അക്കാദമിക് വർഷത്തേക്കാണ് (2023 ജൂൺ 15 മുതൽ 2024 ഏപ്രിൽ 15 വരെ) നിയമനം. വാർഷിക വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ സേവന കാലം നാലു വർഷം വരെ ദിർഘിപ്പിച്ചേക്കാം.

പ്രായപരിധി യു.ജി.സി ചട്ടപ്രകാരമുള്ള അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിൻറേതാണ്. കോളജുകളിൽനിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്ത അധ്യാപകരെയും പരിഗണിക്കും.

യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ഏകീകൃത ശമ്പള വ്യവസ്ഥയിൽ പ്രതിമാസം 43750 രൂപയാണ് ശമ്പളം.

താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ പൂരിപ്പിച്ച് വയസ്, സംവരണം, യോഗ്യത, അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം – 686 560 എന്ന വിലാസത്തിലേക്ക് തപാലിൽ അയയ്ക്കണം. മെയ് 15 വരെ അപേക്ഷ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

താത്കാലിക നിയമനം

പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളേജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറാശ്ശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

അയ്യൻകാളി സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. എൻഐഎസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ജിംനാസ്റ്റിക് ഇനത്തിൽ ഫീമെയിൽ, മെയിൽ (ഒരു ഒഴിവ് വീതം), ഫുട്‌ബോൾ -ഫീമെയിൽ (1 ഒഴിവ് ), ജൂഡോ -ഫീമെയിൽ (1 ഒഴിവ് ), റെസിലിംഗ് -മെയിൽ (1 ഒഴിവ് ), അത്‌ലറ്റിക്ക്- ഫീമെയിൽ (1 ഒഴിവ് ) മെയിൽ (2 ഒഴിവ് ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 25 രാവിലെ 11ന്  വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.

തൊഴില്‍മേള 16 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 16 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു. വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍ കീപ്പര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ഓട്ടോകാഡ് ഡിസൈനര്‍, ഗുഡ്‌സ് ഡ്രൈവര്‍, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഓട്ടോ കാഡ്, യൂണിറ്റ് മാനേജര്‍, ട്രെയിനര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്നീ ഒഴിവുകളിലേക്കാണ്  നിയമനം.
താത്പര്യമുള്ളവര്‍ ബയോഡേറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയും (മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഉള്‍പ്പെടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രശീതി ലഭ്യമായിട്ടുള്ളവര്‍ അത് കാണിച്ചാല്‍ മതി. ഫോണ്‍: 0491-2505435.

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാവശ്ശേരി പറയ്ക്കാട്ട് ശ്രീ ഭഗവതി ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ പാലക്കാടുള്ള ഓഫീസില്‍ മെയ് 31 നകം നല്‍കണം. അപേക്ഷ ഫോമുകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495 2367735.

വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പത്് മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മെയ് 16 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത  എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മെയ് 16 ന്  രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 10 may 2023