Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ശുചിത്വ മിഷനിൽ ടെക്നിക്കൽ കൺസൾട്ടന്റ്
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷനിൽ ടെക്നിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25ന് വൈകുന്നേരം 5നു മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www. cmdkerala.net.
തിരുവനന്തപുരം സി.ഡി.സിയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ അസിസ്റ്റൻറ് ഗ്രേഡ് – 2, ഡയറക്ടറുടെ പേഴ്സണൽ സെക്രട്ടറി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഡയറക്ടറുടെ പേഴ്സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ : 0471-2553540 ) എന്ന വിലാസത്തിൽ മെയ് 21 നു വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. cdckerala.org.
എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ ഐ. ടി. ഐയും ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിമാസം 19000 – 43600 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 19 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505204
എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നു
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www. kshb.kerala.in.
പടയണി അധ്യാപക ഒഴിവ്
കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ വെള്ളാവൂർ ട്രാവൻകൂർ ഫോക് വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയ ബന്ധിത പ്രോജക്ടിലേക്ക് പടയണി അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആവശ്യമായ രേഖകൾ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അടക്കം ചെയ്ത് വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ എന്നിവ സഹിതം മെയ് 18 നകം സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. keralafolkloreacademy @gmail.com ലേക്കും അപേക്ഷ അയയ്ക്കാം.
ആർ.സി.സിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ്(ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. rcctvm.gov.in.
എക്സ്റേ ടെക്നിഷ്യൻ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്സ്റേ ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
നെടുമങ്ങാട് ആശുപത്രിയിൽ താത്ക്കാലിക നിയമനം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ (മൂന്ന് ഒഴിവ്), സ്റ്റാഫ് നേഴ്സ് (മൂന്ന് ഒഴിവ്), ഹോസ്പിറ്റൽ അറ്റൻഡന്റ് (രണ്ട് ഒഴിവ്), നേഴ്സിംഗ് അസിസ്റ്റന്റ് (ഒരു ഒഴിവ്) തസ്തികകളിൽ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.
ലാബ് ടെക്നിഷ്യൻ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 18ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിലിലൂടെയോ നോരിട്ടോ നൽകണം.
Read More: Kerala Job News 09 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ