scorecardresearch

Latest News

Kerala Jobs 10 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 10 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 21-ന് രാവിലെ 9.30-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. 21-ന് രാവിലെ 10.30-ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ hindihod@uoc.ac.in എന്ന ഇ-മെയില്‍ വഴിയോ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഭൗതിക ശാസ്ത്ര പഠന വകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി പട്ടിക തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കമ്പ്യൂട്ടര്‍ സയനസ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ 2 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407325.

എക്സിക്യൂട്ടിവ് അസിസ്റ്റന്റ് കരാർ നിയമനം

പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ/ പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. http://www.cmdkerala.nte വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 22നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.

സാനിട്ടറി പ്ലംബർ കരാർ നിയമനം

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 01.01.2022 ന് 18-41നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം.


ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.

നഴ്‌സിംഗ് അസിസ്റ്റന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകിട്ട് 3.30 നകം നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: http://www.rcctvm.gov.in.

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) യില്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/യു.എക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : http://www.careers.cdit.org /www.cdit.org

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി)സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : http://www.careers.cdit.org /www.cdit.org

മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ അഭിമുഖം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റലിൽ (പെണ്‍കുട്ടികള്‍) പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂണ്‍ 21ന് രാവിലെ 11ന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷൻ (അനക്‌സ്) ഒന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252548.

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക്: http://www.keralapottery.org.

അധ്യാപക നിയമനം

സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജൂണ്‍ 16ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം പ്രഖ്യാപിത ഹര്‍ത്താല്‍ മൂലം ജൂണ്‍ 20ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല. ഫോണ്‍ : – 8547005084, 9495061372, 04862 297 617

അധ്യാപക ഒഴിവ്

പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താത്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 13ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277.

ട്യൂട്ടര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്. ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം. ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി. എഡുമാണ് യോഗ്യത. പ്രതിമാസം 6000 രൂപയാണ് ഹോണറേറിയം.

യു.പി വിഭാഗത്തില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4500 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 10.30 അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630012.

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 10 june 2022