scorecardresearch

Kerala Jobs 10 July 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Kerala Jobs 10 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

author-image
Careers Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jobs | Kerala Jobs | Job News

Kerala Jobs 10 July 2023

Kerala Jobs 10 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്‌കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

Advertisment

പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ  (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌കിൽ ചൈൽഡ് ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

റെയിൽവേ ഹെൽപ്പ്‌ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ലഭിക്കണം.

സൈക്കോളജി അപ്രന്റിസ്

വിവിധ ഗവ./എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 14നു രാവിലെ 11ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.  സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.  ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

Advertisment

സൈക്കോളജി അപ്രന്റിസ് നിയമനം

ഗവ വിക്ടോറിയ കോളെജിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍/എയ്ഡഡ് കോളെജുകളില്‍ ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവുകളില്‍ നിയമനം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13 ന് രാവിലെ 10.30 ന് കോളെജില്‍ എത്തണം. ഫോണ്‍: 0491-2576773.

സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ ഒഴിവ്

സമഗ്രശിക്ഷ കേരളം ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ എലിമെന്ററി, സെക്കന്‍ഡറി വിഭാഗങ്ങളിലായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സെപെഷ്യല്‍ എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ ബി.എഡ് ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂലൈ 19 ന് 11 മണി മുതല്‍ എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. വിലാസം: സമഗ്രശിക്ഷ കേരളം, ജില്ലാ പ്രോജക്ട് ഓഫീസ്, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ, തൊടുപുഴ 685585, ഫോണ്‍: 04862 226 991.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിയമനം

വനിതാ ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, കൗണ്‍സലര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 19 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി പിന്‍- 685603,  എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 6282406053,9633545735. അപേക്ഷാ ഫാറത്തിന്റെ  മാതൃക http://wcd.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

താത്കാലിക നിയമനം

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 8547005084, 9744157188.

സൈക്കോളജി അപ്രന്റീസ് അഭിമുഖം

തിരുവനന്തപുരം മലയിന്‍കീഴ് എം.എം.എസ്. ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റിസ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ( റെഗുലര്‍ ) ആണ് യോഗ്യത. വിദ്യാഭ്യസ യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 14 രാവിലെ 10ന് അഭിമുഖത്തിനായി കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2282020

മാത്തമാറ്റിക് ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍(മാത്തമാറ്റിക്‌സ്) മലയാളം മീഡിയം(കാറ്റഗറി നമ്പര്‍: 383/2020) തസ്തികയില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനെത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, അസല്‍ പ്രമാണങ്ങള്‍ സഹിതം ജൂലൈ 19, 20, 21 തീയതികളിലായി പി.എസ്.സി കോഴിക്കോട് മേഖല ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

അധ്യാപക/വാര്‍ഡന്‍ നിയമനം

മലമ്പുഴ ഗിരിവികാസില്‍ അധ്യാപക/വാര്‍ഡന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജോഗ്രഫി, പൊളിറ്റിക്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് ഒഴിവുകള്‍. അതാത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. അധ്യാപനത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനത്തിന് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം nykpalakkad2020@gmail.com ല്‍ ജൂലൈ 17 നകം ലഭ്യമാക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 6282296002.

റസിഡൻ്റ് ട്യൂട്ടർ നിയമനം: അഭിമുഖം 21-ന്

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി, നേര്യമംഗലം എന്നീ സ്ഥാപനങ്ങളിലെ പെൺകുട്ടികൾക്കും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡൻ്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. ബി. എഡ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 12,000 രൂപ. എസ്.സി, എസ് ടി വിഭാഗക്കാർക്കും ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസിൽ  ഈ മാസം 21ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

Jobs Career

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: