Kerala Jobs 10 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി 14-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21-ലേക്ക് മാറ്റി. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ഫില്‍റ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ-ബിരുദമുള്ളവര്‍ ഫെബ്രുവരി 14നു രാവിലെ 11നു നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലേക്കു സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് വിത്ത് ഒടി എക്‌സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്‌സി നഴ്‌സിങ്/ ജിഎന്‍എം, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അംഗീകൃത നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും.
ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിനു വിധേയമായി അഭിമുഖ പരീക്ഷയ്ക്കു ഹാജരാകണം.
വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ഉപ്പുതറ സി.എച്ച്.സി.യില്‍ ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 20നു രാവിലെ 11.30ന് ഉപ്പുതറ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ ഗവ.സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ഫോണ്‍ 04869 244019.
പമ്പ് ഓപ്പറേറ്റര്‍
എറണാകുളം ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്്. സര്‍ട്ടിഫിക്കറ്റുകള്‍െ സഹിതം ഫെബ്രുവരി 21-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇന്‍സ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
ഗസ്റ്റ് അധ്യാപക ഒഴിവ്
എറണാകുളം ഗവ ലോ കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമവിഭാഗത്തിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13-നു രാവിലെ 11-നു വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് ലക്ചറര്‍
തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ 14നു രാവിലെ 10നു നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 04902346027, ഇ-മെയില്‍: brennencollege@gmail.com.
രാജ്ഭവനില്‍ കെയര്‍ടേക്കര്‍
കേരള രാജ്ഭവനില്‍ നിലവിലുള്ള കെയര്‍ടേക്കര്‍ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും എസ്.എസ്.എല്‍.സി യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലുള്ള (23,700-52600) ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഉചിതമായ മാര്‍ഗത്തില്‍ ഫെബ്രുവരി 20നകം പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.
പ്രവാസി ക്ഷേമ ബോര്‍ഡില്‍ ഒഴിവുകള്‍
പ്രവാസി ക്ഷേമ ബോര്‍ഡില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, ഐടി ആന്‍ഡ് സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറിനു വൈകീട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: http://www.kcmd.in
വിജ്ഞാപനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
റേഡിയോ ഡയഗ്‌നോസിസ്-3, എമര്‍ജന്‍സി മെഡിസിന്‍ (റേഡിയോ ഡയഗ്‌നോസിസ്)-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പി.ജി, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണു യോഗ്യത. മാസ വേതനം 70,000 രൂപ. ഫെബ്രുവരി 20ന് രാവിലെ 10.30 നാണ് അഭിമുഖം.
വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.