scorecardresearch
Latest News

Kerala Jobs 10 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 10 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസ്സോസിയേറ്റ് പ്രൊഫസർ നിയമനം -അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് (PGDDS) പ്രോഗ്രാമിലേക്ക് 2 വർഷ കാലാവധിയിൽ അസ്സോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയതി 15.08.2022 അപേക്ഷ ഫീസ് 1500/- രൂപയാണ്. ( SC/ST വിഭാഗങ്ങൾക്ക്750/- രൂപ) ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് (കേരള നടനം) വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 24ന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ  അസലും പകർപ്പുകളും ഹാജരാക്കണം.

അസി. പ്രൊഫസർ അഭിമുഖം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ കാമ്പസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ :9349523003.

കാര്‍ഷിക സെന്‍സസ്: താത്കാലിക എന്യുമറേറ്റര്‍ നിയമനം

തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താത്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായുള്ള പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിന് ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://forms.gle/4QC8nsZzQjJgKCUf8 ല്‍ ബയോഡാറ്റ അപ്ലോഡ് ചെയ്യണം. ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവ. ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ ടി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എസ്.എസ്.എല്‍.സി. ദേശീയതല ടെക്‌നിക്കല്‍ വിദ്യാഭ്യാസം, എന്‍ജിനീയറിങ് (അനുബന്ധ ട്രേഡ്), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലമ്പുഴ ആശ്രമം സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894.

റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഓര്‍ത്തോട്ടിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 20-40 മദ്ധ്യേ.
രണ്ട് ഒഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505264.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 10 august 2022