scorecardresearch
Latest News

Kerala Jobs 10 April 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 11 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam
Kerala Jobs 27 May 2023

Kerala Jobs 10 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

അറബി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് എം.എ. അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രൊഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200, 0494 2407345.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം

കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തില്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ/ഡിഗ്രിയും മേഖലയില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.   മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 11ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828 , 0484-2557275.

വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.  പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവര്‍ ഏപ്രില്‍ 17ന് രാവിലെ 11ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.

സീനിയര്‍ റസിഡന്റ് താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത  എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷന്‍. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന്  എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍ന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന്  പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842754000.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 10 april 2023

Best of Express