scorecardresearch
Latest News

Kerala Jobs 09 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 09 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

കരാര്‍ നിയമനം

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഇ.പി.എ.ബി.എക്സ്. ഓപ്പറേറ്റര്‍ (മെയ്ന്റനന്‍സ്) ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാര്‍ക്കും സാങ്കേതിക പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ വേതനം 18000 രൂപ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം soada3@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 19 നകം അപേക്ഷ അയയ്ക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in). ഫോണ്‍: 0481 – 2733302.

ക്ഷീര ലബോറട്ടറിയില്‍ അനലിസ്റ്റ്

ക്ഷീരവികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ കെമിക്കല്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡെയറി കെമിസ്ട്രി അല്ലെങ്കില്‍ ബി.ടെക് ഡെയറി സയന്‍സില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷം പാലും പാലുല്‍പ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മേല്‍പ്പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകര്‍ നവംബര്‍ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dairydevelopment.kerala.gov.in, 0471-2440074.

മൈക്രോ ബയോളജി വിഭാഗത്തില്‍ അനലിസ്റ്റ്

ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയില്‍ എം.ടെക് ബിരുദവും രണ്ടു വര്‍ഷം ഏതെങ്കിലും എന്‍.എ.ബി-ല്‍ അക്രഡിറ്റെഡ് ലാബില്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡെയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തില്‍ മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍. അപേക്ഷകള്‍ നവംബര്‍ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 23നു രാവിലെ 11നു തിരുവനന്തപുരം പട്ടം സ്റ്റേറ്റ് ഡെയറി ലാബില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dairydevelopment.kerala.gov.in, 0471-2440074.

ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (ശമ്പള സ്‌കെയില്‍ 39300-83000) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്‌കെയിലില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ സമാന മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ വകുപ്പ് അധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16നു മുന്‍പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

പ്രൊജക്ട് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ പ്രൊജക്ട് ഓഫീസര്‍ (ശമ്പള സ്‌കെയില്‍ 50200-105300) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്‌കെയിലില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ സമാന മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ വകുപ്പ് അധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16നു മുന്‍പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

ജൂനിയര്‍ സൂപ്രണ്ട് ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പള സ്‌കെയില്‍ 43400-91200) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്‌കെയിലൂം തസ്തികയിലും സേവനമനുഷ്ഠിക്കുന്നവര്‍ വകുപ്പ് അധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16നു മുന്‍പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സെക്യൂരിറ്റി ഒഴിവ്

ആലപ്പുഴ വനിത- ശിശു ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബര്‍ 31-ന് 65 വയസ് കഴിയാത്തവര്‍ക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആര്‍.ടി.സി.യില്‍ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 30-ന് രാവിലെ 10-ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2251151.

അസിസ്റ്റന്റ് പ്രൊഫസര്‍

ആലപ്പുഴ കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ് പുന്നപ്രയില്‍ അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ എം.എ. ഇംഗ്ലീഷ് ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 15-ന് രാവിലെ 10-ന് കോളജില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477- 2267311, 9846597311.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വരുമാനം 70,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ സഹിതം അപേക്ഷകള്‍ നവംബര്‍ 14ന് വൈകുന്നേരം 3 മണിക്ക് മുന്‍പ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഇ-മെയില്‍ വഴി നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 16ന് രാവിലെ 11ന് അഭിമുഖം നടത്തുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേല്‍വിലാസം ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.

മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.

ഫിഷ് ക്യാച്ച് അസസ്‌മെന്റ് എന്യൂമറേറ്റര്‍ ഒഴിവ്

ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയിലെ ഫിഷ് ക്യാച്ച് അസസ്‌മെന്റ് പദ്ധതിയില്‍ എന്യൂമറേറ്റര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യമായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം യാത്രബത്തയുള്‍പ്പെടെ 25000/(ഇരുപത്തായ്യായിരം രൂപ), അപേക്ഷകര്‍ നവംബര്‍ 01 ന് 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരായിരിക്കണം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജനനതിയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 18 , വൈകിട്ട് 4 ന് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ., പിന്‍-695603 എന്ന വിലാസത്തില്‍ ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-233226.

വനിത കുക്ക്: വാക് ഇന്‍ ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് (പെണ്‍കുട്ടികള്‍) 2022-2023 കുക്ക് (1) പെണ്‍, തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 11 ന് ഇടുക്കി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ആഫീസില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ വാക് ഇന്‍ ഇന്റന്‍വ്യൂ നടത്തും.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായിട്ടുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. 55 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായവരും, കൂടാതെ ഗവ. ഫുഡ്ക്രാഫറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രോഡക്ഷന്‍ കോഴ്സ് പാസായവരും ആയിരിക്കണം. ഒരാള്‍ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല. ഫോണ്‍: 04862-296297.

ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പെന്റര്‍) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 22നകം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി, എന്‍.ടി.സി കാര്‍പ്പെന്റര്‍, കാര്‍പ്പെന്ററിയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

കാര്‍പന്റര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കാര്‍പന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 26-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.    

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 09 november 20227

Best of Express