scorecardresearch

Latest News

Kerala Job News 09 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

യൂണിറ്റ് ഓഫീസര്‍ നിയമനം

അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാര്‍മിംഗ് സൊസൈറ്റിയുടെ കീഴിലുള്ള ഫാമുകളിലേക്ക് യൂണിറ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.മൂന്ന് ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി, കെ. ജി.ടി.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 20 നകം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ നല്‍കണം. ഫോണ്‍ :04924 254227

ലിഫ്റ്റ് ഇറക്ടര്‍ നിയമനം

കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ ഐ.എം. സി യുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നിയമനം നടത്തുന്നു. എസ്. എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9746336596, 9995424809

പാര്‍ട്ട് ടൈം സ്വീപ്പര്‍

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍/ ഓഫീസ് പരിസരവാസികള്‍ മെയ് 13നകം സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673.

കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www. gmckollam.edu.in.

ക്ലാർക്ക് താത്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con @yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

ആർ.സി.സിയിൽ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്ക്: www. rcctvm.gov.in.

Read More: Kerala Job News 06 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 09 may 2022

Best of Express