Kerala Jobs 09 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
എക്സിക്യൂട്ടിവ് അസിസ്റ്റന്റ് കരാർ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ്(പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.ബി.എ / പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. www. cmdkerala.nte എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഇന്നു(ജൂൺ 10) വൈകിട്ട് അഞ്ചു മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂൺ 22നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 16നു രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 13ന്
ആലപ്പുഴ: അമ്പലപ്പുഴ സർക്കാർ കോളേജ് ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിന് ജൂൺ 13ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് അവസരം. താത്പ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
സി-ഡിറ്റിൽ നിയമനം
ആലപ്പുഴ: സി-ഡിറ്റിന്റെ വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു.ഐ/യുഎക്സ് ഡവലപ്പർ, 2 ഡി അനിമേറ്റർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് നിയമനം.
അപേക്ഷകള്‍ ജൂൺ 18ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനില്‍ സമര്പ്പിക്കമം. കൂടുതൽ വിവരങ്ങൾ http://www.careers.cdit.org , http://www.cdit.org. എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
ക്യാമ്പ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്
പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ KTU വാല്വേഷന് ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0471 2343395.
Read More: Kerala Jobs 08 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ