scorecardresearch

Kerala Jobs 09 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 09 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്രോജക്ട് അസിസ്റ്റന്റ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തെ ബയോകെമിസ്ട്രി വിഭാഗത്തിലെ പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. വേതനം: മാസം 20,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്കു ഫെബ്രുവരി 23നു വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.

ഇന്‍സ്ട്രക്ടര്‍

എറണാകുളം കളമശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എന്‍ജിന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (ഒ സി) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.

മെക്കാനിക്ക് ഡീസല്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമോബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്പോമ/ഡിഗ്രിയും ഈ മേഖലയില്‍ രണ്ടു വര്‍ഷം വരെ പ്രവര്‍ത്തന പരിചയവുമാണു യോഗ്യത. മണിക്കൂറിന് 240 രൂപ നിരക്കില്‍ മാസം പരമാവധി 24,000 രൂപ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14നു രാവിലെ 11ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828, 0484-2557275.

ലാബ് ടെക്നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ.മെഡിക്കല്‍ കോളജില്‍ ഔട്ട്സോഴ്സ് താല്‍ക്കാലിക ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേയോ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 16നു രാവിലെ 11ന് ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത: ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ), ബി.എസ്.ഇ.എം.എല്‍.ടി (കെ.യു.എച്ച്.എസ്) വിജയിച്ച സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850രൂപ. ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫൊട്ടോയും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

50 ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്ന പക്ഷം 50 ല്‍ കൂടുതല്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ടോക്കണ്‍ നല്‍കി വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ അടുത്തദിവസം നടത്തും. ഫോണ്‍: 04862-233076

ടെക്നിക്കല്‍ ട്രേഡുകളില്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഐ ടി ഐയോ ഡിപ്ലോമയോ ആണ് യോഗ്യത. മുന്‍ പരിചയവും അഭികാമ്യം. ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ഫെബ്രുവരി 14നു രാവിലെ 11നു കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍: 04862233250. http://www.gecidukki.ac.in.

ആയുഷ് മിഷന്‍ യോഗപരിശീലകരുടെ ഒഴിവ്

എറണാകുളം ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ്് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തിയിട്ടുള്ള ഗവ. ആയുര്‍വേദ/ഹോമിയോ ഡിസ്‌പെന്‍സറികളിലേക്കു നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുള്‍ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ എ.പി.ജെ. അബ്ദുല്‍ കലാം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 13നു തിങ്കളാഴ്ച രാവിലെ പത്തിനു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നോ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ഉള്‍പ്പടെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ബി എന്‍ വൈ എസ്/ബി എ എം എസ് ബിരുദമോ എംഎസ് സി (യോഗ) എം ഫില്‍ (യോഗ) എന്നിവയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 50 വയസ്. ഫോണ്‍: 9847287481.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 09 february 2023