Kerala Jobs 09 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം: അപേക്ഷാ സമയം നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി 27.
റിസര്‍ച്ച് ഫെലോ: വാക് ഇന്‍ ഇന്റര്‍വ്യു
മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവില്‍ നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 16ന് കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സില്‍ നടക്കും. എം.എസ്‌സി. ബയോസയന്‍സ് യോഗ്യതയും അറബിഡോപ്‌സിസുമായി ബന്ധപ്പെട്ട പഠനത്തിലും മോളിക്കുലാര്‍ ബയോളജിയിലും പ്രവൃത്തിപരിചയവുമാണു യോഗ്യത. ഫോണ്‍: 9188342193
ലാബ് ടെക്‌നീഷ്യന്‍
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡികെയര്‍സ് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍നിന്നു ദ്വിവത്സര കോഴ്‌സ് പൂര്‍ത്തിയാക്കിയ ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും മധ്യേ. പട്ടിക ജാതി/വര്‍ഗക്കാര്‍, നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് ഒന്നിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0491 2537024
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പാലക്കാട് നെന്മാറ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനവുമാണു യോഗ്യത. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ്ടു/ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 12 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0492-3241010.
വാക് ഇന്‍ ഇന്റര്‍വ്യൂ
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബിടെക് /ബി.ഇ (സിവില്‍), ഐ.ടി.ഐ സിവില്‍, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. പട്ടികവര്‍ഗക്കാര്‍, അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382
എംപ്ലോബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകള്‍
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, മെക്കാനിക്കല്‍, സിവില്‍ (ഐ. ടി .ഐ,ഡിപ്ലോമ, ബി. ടെക്ക്) ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ. പ്രായപരിധി 18 നും 35നും മദ്ധ്യേ. താല്പര്യമുള്ളവര്‍ ഡിസംബര്‍ 14 ന് മുമ്പായി Centreekm@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842427494, 2422452.
അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍
എറണാകുളം ജില്ലയിലെ പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കുന്നുകര, പുത്തന്‍വേലിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ പതിനെട്ടിനും 46നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ നിയമാനുസൃത വയസെിളവ് ലഭിക്കും.
വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ പത്താം ക്ലാസ് പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ 13 മുതല്‍ 28 വരെ പാറക്കടവ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയ്ക്ക് ബന്ധപ്പെട്ട ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484 2470630.
താല്‍ക്കാലിക നിയമനം
തൃപ്പൂണിത്തുറ, ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവര്‍ കം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ 500 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ബാഡ്‌ജോടു കൂടിയ ലൈറ്റ് വെഹിക്കിള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും ഉയര്‍ന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിക്കുക.
50 വയിെല്‍ കൂടുതലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രവൃത്തി പരിചയം അഭിലക്ഷണീയം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസില്‍ നേരിട്ടോ hdsinterview@gmail.com ഇ-മെയിലിലോ തപാല്‍ മാര്‍മോ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസില്‍ നിന്ന് നേരിട്ടോ അറിയാം. സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവരെ ഇന്റര്‍വ്യൂവിന് ഫോണില്‍ വിളിച്ചറിയിക്കും.
ക്യാമ്പ് അസിസ്റ്റന്റ്
തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളജില്‍ കെ.ടി.യു മൂല്യനിര്‍ണയ ക്യാമ്പില്‍ ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാര്‍ത്ഥികള്‍ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2343395, 2349232.
സൈക്യാട്രിസ്റ്റ്
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ഡി/ ഡി.എന്‍.ബി/ഡി.പി.എം ഉന്നത ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മാസ ശമ്പളം 57525 രൂപയായിരിക്കും. അപേക്ഷയോടൊപ്പം യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലിലോ (dmhpidukkinodal@gmail.com) നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇടുക്കി, ജില്ലാ ആശുപത്രി, തൊടുപുഴ, പിന്‍കോഡ് 685585, എന്ന മേല്‍വിലാസത്തില്‍ ഡിസംബര്‍ 22 ന് മുന്‍പ് സമര്‍പ്പിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.