scorecardresearch
Latest News

Kerala Jobs 09 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 09 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 09 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി : വനിതകൾക്കും അപേക്ഷിക്കാം

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ http://www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്.

ഗാര്‍ഡനര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എല്‍.ആര്‍. ഗാര്‍ഡനനര്‍മാരെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 10-ന് രാവിലെ 10 മണിക്ക് ഭരണവിഭാഗത്തിലെ ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. 2022 ജനുവരിയില്‍ 40 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പ്രതിദിനം 675 രൂപയും പ്രതിമാസം പരമാവധി 18225 രൂപയുമാ വേതനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസർ – സംസ്‌കൃതം : അഭിമുഖം

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (സംസ്‌കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്ത് 11ന് രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. സംസ്‌കൃതം വിഷയത്തിൽ പി.ജി., എം.എഡ്‌., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / സംസ്‌കൃതം) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0497 2784715, 9947988890.

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ ഇന്റര്‍വ്യൂ

2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്), ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ളത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. (രാവിലെ ബി.ടെക്/ ഡിപ്‌ളോമ യോഗ്യതയുള്ളവരും, ഉച്ചകഴിഞ്ഞ് – ഐ. റ്റി. ഐ. യോഗ്യതയുള്ളവരും ഹാജരാകണം) ഫോണ്‍- 04862-296297.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 09 august 2022