scorecardresearch
Latest News

Kerala Jobs 08 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 08 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഷെല്‍ട്ടര്‍ ഹോമില്‍ കരാര്‍ നിയമനം: 15 വരെ അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പില്‍ വിധവാ സംഘം സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഹോംമാനേജര്‍, കൗണ്‍സിലര്‍, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പ്യൂണ്‍, കുക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഹോം മാനേജര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. 12,500 രൂപയാണ് പ്രതിമാസ ശമ്പളം. കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷം കൗണ്‍സിലിങ് മേഖലയില്‍ പ്രവര്‍ത്തിപരിചയം. പ്രായപരിധി 25 നും 45നും മധ്യേ. 10,500 രൂപയാണ് പ്രതിമാസ ശമ്പളം.

സെക്യൂരിറ്റി തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 നും 50 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം. ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 25 നും 45 നും മധ്യേ. 8500 രൂപയാണ് പ്രതിമാസ ശമ്പളം. പ്യൂണ്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. പ്രായപരിധി 25നും 45 മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം.

കുക്ക് തസ്തികയില്‍ എഴുതാനും വായിക്കാനും അറിയണം. താമസക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം. പ്രായപരിധി 25നും 55 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം. ഈ തസ്തികയിലേക്കെല്ലാമുള്ള അപേക്ഷകര്‍ സ്ത്രീകളായിരിക്കണം.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 15 നകം വിധവാ സംഘം, കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കോളെജ് റോഡ്, പാലക്കാട് വിലാസത്തിലോ vijayammakr9@gmail.com ലോ അപേക്ഷിക്കണം. ഫോണ്‍: 9846517514.

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് മേഴ്സി കോളജില്‍ ഡിസംബര്‍ മൂന്നിന് നിയുക്തി മെഗാ ജോബ് ഫെസ്റ്റ് നടത്തും. ബാങ്കിങ് അക്കൗണ്ടിങ്, നഴ്സിങ്, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഐ.ടി, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഒഴിവ്. എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് http://www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം സൗജന്യം. ഫോണ്‍: 0491 2505204, 0491 2505435.

ഗിരിവികാസില്‍ അധ്യാപക ഒഴിവ്

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗിരിവികാസില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 35 വയസ്. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 14 നകം ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും nykpalakkad2020@gmail.com ല്‍ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളും അയക്കണമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ കൂടിയായ ഗിരിവികാസ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9961242055, 0491 2815589.

മെഡി ബാങ്കിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ മെഡി ബാങ്കിന്റെ ജില്ലയിലെ ശാഖകളിലേയ്ക്കായി പ്രോഡക്ട് മാനേജരുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഫാം/എം.ഫാം, ഔഷധ വില്‍പന രംഗത്ത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം തയ്യാറാക്കിയ അപേക്ഷ നവംബര്‍ 14-ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) ഓഫീസ്, കലക്ടറേറ്റ്, ആലപ്പുഴ – 688001 എന്ന വിലാസത്തില്‍ നല്‍കണം. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0477 2252920

താല്‍ക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രായം 2022 ജനുവരി ഒന്നിന് 18 – 36. യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് , കെ.എന്‍.സി രജിസ്‌ട്രേഷന്‍, കാത്ത് ലാബ് പരിചയം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 14-ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ രാവിലെ 11- ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10 മുതല്‍ 11 വരെ ഫോണ്‍ : 0484- 2754000.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തില്‍ ഒരു പാര്‍ട്ട് ടൈം ഗസ്‌റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. ബന്ധപെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത എം. ബി.എ/ ബി. ബി. എ. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ഗ്രാജ്വേറ്റ് ഇന്‍ സോഷ്യോളജി സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഗ്രാജ്വേറ്റ്/ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചവര്‍. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഉണ്ടായിരിക്കണം.

പ്ലസ് ടു/ ഡിപ്‌ളോമ/അതില്‍ കൂടുതലോ ആയ കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 -2700 142 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഗസ്റ്റ് അധ്യാപകര്‍

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തില്‍ ഹിസ്റ്ററി ഓഫ് ആര്‍ട്‌സ് ആന്‍ഡ്് ഏസ്തറ്റിക്‌സ് വിഷയത്തില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ പെയിന്റിങ് വിഭാഗത്തില്‍ നടക്കും.

ഗസ്റ്റ് ഫാക്കല്‍റ്റി

കിറ്റ്‌സില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ റഗുലര്‍ ഫുള്‍ടൈം എം.ബി.എ (ഫിനാന്‍സ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്‌സിറ്റി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 01.01.2022 ല്‍ (ഇളവുകള്‍ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളില്‍ ആകാന്‍ പാടില്ല. അവസാന തീയതി നവംബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://www.kittsedu.org.

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-യില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 15-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലാണ് ഇന്റര്‍വ്യു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

വാക് ഇന്‍ ഇന്റര്‍വ്യു 10 ന്

പാലക്കാട് മൃഗസംരക്ഷണവകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ഒഴിവുകളിലേക്ക് നവംബര്‍ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ബി.വി.എസിയും എ.എച്ചും പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് വേണം. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

കുക്ക്, മെസ് ബോയ് നിയമനം

വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിലവിലുള്ള കുക്ക്, മെസ് ബോയ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 10ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9447893589.

ക്ഷീര ലബോറട്ടറിയില്‍ അനലിസ്റ്റ്

ക്ഷീരവികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ കെമിക്കല്‍ വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കില്‍ ബി.ടെക് ഡയറി സയന്‍സില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷം പാലും പാലുല്‍പ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മേല്‍ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകര്‍ നവംബര്‍ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയില്‍ എത്തിക്കണം. ഇന്റര്‍വ്യൂ നവംബര്‍ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dairydevelopment.kerala.gov.in. ഫോണ്‍: 0471-2440074.

വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ ഒന്‍പതിനു രാവിലെ 11ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പാമ്പാടുംപാറ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള ഒരു വര്‍ക്കര്‍ തസ്തികയിലേയ്ക്കും പന്ത്രണ്ട് ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കു, നെടുംകണ്ടം പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള ഇരുപത് ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം. 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. എസ്.സി എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്കും 2019 സെപ്റ്റംബര്‍ മാസം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസ്സായിരിക്കണം.

ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി വിജയിക്കുവാന്‍ പാടില്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍, 40 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ നവംബര്‍ 15 മുതല്‍ 30 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ അതാത് പഞ്ചായത്ത് ഓഫീസില്‍നിന്നും നെടുംകണ്ടം ഐസിഡിഎസ് ഓഫീസില്‍നിന്നും ലഭിക്കും. ഫോണ്‍- 7907558905.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 november 20227

Best of Express