scorecardresearch
Latest News

Kerala Jobs 08 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

job, job news, ie malayalam
jobs

Kerala Jobs 08 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം: കൂടിക്കാഴ്ച 10 ന്
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എക്‌സറേ ടെക്‌നീഷ്യന്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, റേഡിയോ അസിസ്റ്റന്റ്/റോഡിയോഗ്രഫിക് ടെക്‌നീഷ്യനില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയും ഫോട്ടോയുമായി മെയ് 10 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം: കൂടിക്കാഴ്ച 12 ന്
അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റി അഗളി സംഘം മുഖേന നടപ്പിലാക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ്, ഡി.പി.ആര്‍ എന്നിവ തയ്യാറാക്കുന്നതിനും പ്രവൃത്തി ഗുണനിലവാരം പരിശോധിക്കുന്നതിനും കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി/ബി.ടെക്/ബി.ഇ സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം 21-40. പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകള്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പ് സഹിതം മെയ് 12 ന് രാവിലെ 10 ന് അഗളി സംഘം ഹെഡ് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 04924 254227.

മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സാഫ് ഡി.എം.ഇ പദ്ധതി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പ് ഏകോപിപ്പിക്കുന്നതിനും താത്കാലിക മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു. യോഗ്യത എം.എസ്.ഡബ്ല്യൂ കമ്യൂണിറ്റി ഡെവലപ്‌മെന്റ് / എം.ബി.എ മാര്‍ക്കറ്റിങ്. പ്രായപരിധി 35 വയസ്സ്. ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം. യോഗ്യരായവര്‍ മെയ് 12 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകളുമായി എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8089701489.

സൈനിക് സ്‌കൂളില്‍ ഒഴിവുകള്‍

കഴകുട്ടം സൈനിക് സ്‌കൂളില്‍ ആര്‍ട് മാസ്റ്റര്‍, മേട്രണ്‍, വാര്‍ഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20. അപേക്ഷ ഫോമിന്റെ മാതൃക, ഫീസ്, വേതനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.sainikschooltvm.nic.in -ല്‍ ലഭ്യമാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 may 2023