Kerala Jobs 08 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 9495642137
ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്
ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ക്രാഫറ്റ്മാന്‍ (റിഗര്‍) ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്രാഫറ്റ്മാന്‍ (റിഗര്‍) തസ്തികയില്‍ 30 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങള്‍ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വര്‍ഷത്തെ പരിചയം.
ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നീ തസ്തികയില്‍ രണ്ട് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്‌നോളജി ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസിസ്റ്റന്റ് ഓപ്പറേറ്റര്‍: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം.