scorecardresearch

Kerala Jobs 08 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 08 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കളിമണ്‍ ഉത്പ്പന്ന വിപണന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. വിശദവിവരങ്ങള്‍ http://www.keralapottery.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

കേരഫെഡിൽ ഒഴിവുകൾ

കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം.

താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.kerafed.com, 0471-2320504, 0471-2322736.

മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:- ജനറല്‍/ ബി.എസ്.സി നഴ്‌സിംഗ്, ഡി.സി.എ/ഡി.സി.എയ്ക്ക് തത്തുല്യയോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യമായ ഒഴിവിന്റെ പ്രായപരിധി 45 വയസ്, ഏക ഒഴിവാണുള്ളത്. ശമ്പളം ദിവസവേതനാടിസ്ഥാനത്തില്‍ 690 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15ന് വൈകുന്നേരം അഞ്ചു വരെ.

അനിമൽ അറ്റൻഡർ – വാക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാല – സ്‌കൂൾ ഓഫ് ബയോ സയൻസസിന് കീഴിലുള്ള അനിമൽ ഹൗസിൽ അനിമൽ അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വാക്-ഇൻ ഇന്റർവ്യു ജൂൺ 14 രാവിലെ 10.30 ന് നടക്കും. പത്താം ക്ലാസ് യോഗ്യതയും, ലബോറട്ടറി അനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. 179 ദിവസത്തേക്ക് പ്രതിദിനം 560 /- രൂപ വേതനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ 1 (ഭരണവിഭാഗം) മുൻപാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് http://www.mgu.ac.in സന്ദർശിക്കുക. ഫോൺ നം. 8078820260

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18, 5.00 പി എം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.careers.cdit.org അല്ലെങ്കില്‍ http://www.cdit.org സന്ദര്‍ശിക്കുക.

സാക്ഷരതാ മിഷനില്‍ അധ്യാപക ഒഴിവ്

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ 2022-23 വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളില്‍ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദവും ബി എഡുമാണ് യോഗ്യത. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസുകള്‍ ഉണ്ടാകുക. താല്‍പര്യമുള്ളവര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, പൈനാവ് പി ഒ, കുയിലിമല-685603 എന്ന വിലാസത്തില്‍ ജൂണ്‍ 15 ന് വൈകിട്ട് 5 ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04862 232294.

അപേക്ഷ ക്ഷണിച്ചു

കുമളിയിലെ ആണ്‍കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയനവര്‍ഷം ഉണ്ടായേക്കാവുന്ന കുക്ക്, ആയ, വാച്ച്മാന്‍, പി.റ്റി.എസ് എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നേരിട്ടുള്ള കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10.30 മുതല്‍ കുമളി പ്രീ-മെട്രിക് ഹോസ്റ്റലില്‍ നടത്തും. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ളതും, പീരുമേട് താലൂക്ക് പരിധിയില്‍ താമസിക്കുന്നതുമായ പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. പ്രായ പരിധി 45 വയസ്സാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതത് തസ്തികകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനത്തിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കൂ. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10 മണിയ്ക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, ജാതി, വരുമാനം, വയസ്, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം ഹോസ്റ്റലില്‍ എത്തിച്ചേരണം. ഫോണ്‍ 9496070357.

പ്രിന്‍സിപ്പാള്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 759/2022

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തിലും ഫിലോസഫി പഠനവിഭാഗത്തിലും അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം യഥാക്രമം 13-നും 16-നും രാവിലെ 10.30-ന് അതത് പഠന വിഭാഗങ്ങളില്‍ ഹാജരാകണം.

ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 15-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീനീയർ പ്രോഗ്രാമർ

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി), സീനിയർ പ്രോഗ്രാമർ (ജാവ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കുടൂതൽ വിവരങ്ങൾക്കും http://www.careers.cdit.org, http://www.cdit.org എന്നിവ സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 june 2022

Best of Express