scorecardresearch
Latest News

Kerala Jobs 08 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 08 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

ഈ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഡി.റ്റി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 ഫോൺ: 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www. captkerala.com.

ഐ.എച്ച്.ആര്‍.ഡി. സീറ്റ് ഒഴിവ്

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത, കാലയളവ് എന്നിവ യഥാക്രമം: പി.ജി.ഡി.സി.എ- ബിരുദം- രണ്ട് സെമസ്റ്റര്‍, ഡി.സി.എ.- പ്ലസ് ടു- ഒരു സെമസ്റ്റര്‍, സി.സി.എല്‍.ഐ.എസി- എസ്.എസ്.എല്‍.സി, ഒരു സെമസ്റ്റര്‍, ഡി.ഡി.ടി.ഒ.എ- എസ്.എസ്.എല്‍.സി-രണ്ട് സെമസ്റ്റര്‍.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www. ihrd.ac.in എന്ന വെബ്‌സൈറ്റിലും കോളജ് ഓഫീസിലും ലഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ആനൂകൂല്യത്തിന് അര്‍ഹതയുണ്ട്. ഫോണ്‍: 0478- 2485852, 2485370, 8547005018.

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യുഡിഐഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടത്തുന്നു. യോഗ്യത : എം.ബി.ബി.എസ്,ടി.സി.എം.സി രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം. അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 0468 2222642.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 2310057, 0468 2960996

അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനിയറിങ്, ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും മദ്ധ്യേ.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

പ്രോജക്ട് മാനേജര്‍

കേരളസര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററില്‍ കാരാറടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നും ഫസ്റ്റ് ക്ലാസോടെയുളള കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യ ഡിഗ്രി, വേതനം: 75,000/-, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂലൈ 14, 5 ജ.ങ. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

Read More: Kerala Jobs 07 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 july 2022