Kerala Jobs 08 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
പി ആര്‍ ഡി പ്രിസം പദ്ധതി: അപേക്ഷ 15 വരെ
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്കു കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 2023 ജനുവരി ഒന്നിനു 35 വയസ്.
എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണു നടത്തുന്നത്. ഒരു വര്‍ഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം http://www.prd.kerala.gov.in, careers.cdit.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
ലക്ചറര്‍ ഒഴിവ്
ഐ.എച്ച്.ആര്‍.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് താല്ക്കാലിക ഒഴിവുകളുണ്ട്. ബി.ടെക് ഫസ്റ്റ് ക്ലാസ് (ഇലക്ട്രിക്കല്‍&ഇലക്ട്രോണിക്‌സ്് എന്‍ജിനീയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ ഓഫീസില്‍ 13 നു രാവിലെ 10നു പ്രിന്‍സിപ്പലിനു മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 9447488348.
ഫെസിലിറ്റേറ്റര്‍
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വാര്‍ഷിക പദ്ധതി 2022-23 സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൃഷി ശ്രീ സെന്റര്‍ തുടങ്ങുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ആര്യാട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിക്കണം. യോഗ്യത: വിരമിച്ച കൃഷി ഓഫീസര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.സി (കൃഷി) അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രം. മാസം : 12000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 10.30ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍:9383470602.
സുരക്ഷ എം എസ് എം പ്രോജക്ടില്‍ ഒഴിവ്
സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രോജക്ടിലെ പ്രോജക്ട് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.എം/ എം.പി.എച്ച്/ എം.എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ശമ്പളം: 15000രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍: 9497109356, 9544867616.
റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പ്, ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കും. പരിശീലന കാലാവധി ഒരു വര്‍ഷമാണ്. പ്രായം 2023 ജനുവരി ഒന്നിനു 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം.
കുടുംബ വാര്‍ഷിക വരുമാനം (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) 1,00,000 രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷ, യോഗ്യത, പ്രായം, വരുമാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ഉള്‍പ്പെടെ 15നു വൈകീട്ട് അഞ്ചിനു മുന്‍പായി ഇടുക്കി ഐ.ടി.ഡി.പി. ഓഫീസിലോ കട്ടപ്പന, പീരുമേട്, ഇടുക്കി, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. മുന്‍പ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
ഫീല്‍ഡ് വര്‍ക്കര്‍
കേരള വനഗവേഷണ സ്ഥാപനത്തില്‍ ഫീല്‍ഡ് വര്‍ക്കറുടെ താത്കാലിക ഒഴിവുണ്ട്. നാലാം തരമോ അതിനുമുകളിലോ പാസായവര്‍ക്ക് അപേക്ഷിക്കാം (‘ഉണര്‍വ്’ പട്ടിക ട്രൈബല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെണ്‍മണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തില്‍ നിന്ന് മുന്‍ഗണന നല്‍കും). മുള കരകൗശല നിര്‍മാണം, നഴ്‌സറി മാനേജ്‌മെന്റ് മുതലായവയില്‍ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വര്‍ഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 2023 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കു മൂന്നും വര്‍ഷം നിയമാനുസൃത വയസിളവ് ലഭിക്കും.
21നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉണര്‍വ് പട്ടികവര്‍ഗ സഹകരണ സംഘം, പാലപ്ലാവ്, വെണ്‍മണി, ഇടുക്കി ജില്ലാ ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍
കേരള ലോകായുക്തയില്‍ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (31,10066,800), ഓഫീസ് അറ്റന്‍ഡന്റ് (23,00050,200) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന മാര്‍ച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാര്‍, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.
രാജ്ഭവനില്‍ കെയര്‍ടേക്കര്‍
കേരള രാജ്ഭവനില്‍ നിലവിലുള്ള കെയര്‍ടേക്കര്‍ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും എസ്.എസ്.എല്‍.സി യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലുള്ള (23,700-52,600) ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷകള്‍ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.
ലാബ് ടെക്നിഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്റെ ഒരു താത്കാലിക ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: DMLT/ BSc MLT (സര്‍ക്കാര്‍ അംഗീകൃതം), ദിവസ വേതനം 400 രൂപ. ഫെബ്രുവരി 10നു രാവിലെ 10നു വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇന്റര്‍വ്യൂ. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ ഉള്ളില്‍ വസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്.
ഗസ്റ്റ് ചക്ചറര്‍
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറീങ്ങില്‍ ഇക്കണോമിക്സ് ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 21-41. അപേക്ഷാ ഫോമിന്റെ മാതൃക http://www.cet.ac.in ല്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 13 രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ബി.എ.എം.എസ്, കേരളാ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).
തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 23നു രാവിലെ 11നു നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി 20നു വൈകീട്ട് അഞ്ച്.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണര്‍ (കമ്പ്യൂട്ടര്‍) തസ്തികകയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നീയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
താത്പര്യമുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍ റൂള്‍-144 അനുസരിച്ചുള്ള പ്രൊഫോര്‍മയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ നിന്നുള്ള നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ മേലധികാരി മുഖേന ഫെബ്രുവരി 20 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ് (അഞ്ചാം നില) ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.