scorecardresearch

Kerala Jobs 08 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 08 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

സ്പീച്ച് ബിഹേവിയര്‍ ആന്‍ഡ് ഒക്കുപേഷണ്‍ തെറാപ്പിസ്റ്റ് നിയമനം

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ സ്പീച്ച് ബിഹേവിയര്‍ ഒക്യൂപേഷന്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ബിരുദധാരികളുടെ അഭാവത്തില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോണ്‍ : 0472 2872066. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846011714 എന്ന നമ്പരില്‍ ബന്ധപ്പെടാം.

കരാര്‍ നിയമനം

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലുള്ള പുരുഷന്മാരുടെ മൂന്ന് ഹോസ്റ്റലുകളില്‍ (മെന്‍സ്, അഡീ.മെന്‍സ്, ടീച്ചേഴ്‌സ്) ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 675 രൂപ നിരക്കില്‍ 89 ദിവസം വീതം) ശുചീകരണ ജോലികള്‍ക്ക് (സ്ത്രീകളും പുരുഷന്മാരും) അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസില്‍ തറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഫൊട്ടോയും സഹിതം സമര്‍പ്പിക്കണം. കുറഞ്ഞ പ്രായപരിധി: 30 വയസ്. ഉയര്‍ന്ന പ്രായപരിധി: 65. അപേക്ഷകള്‍ വാര്‍ഡന്‍,യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കാര്യവട്ടം, പി.ഒ., കാര്യവട്ടം, 695581എന്ന വിലാസത്തില്‍ എത്തിക്കണം.

എന്തെങ്കിലും സാഹചര്യത്തില്‍ വിജ്ഞാപനം റദ്ദുചെയ്യുന്നതിനോ അപേക്ഷ തിരസ്‌കരിക്കുന്ന തിനോയുളള അധികാരം വാര്‍ഡനനില്‍ നിക്ഷിപ്തമായിരിക്കും. സമീപവാസികള്‍ക്കു മുന്‍ഗണന നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12.

കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

സീനിയര്‍ റസിഡന്റ് അനസ്‌തേഷ്യ: യോഗ്യത എം.ബി.ബി.എസ്, എംഡി/ഡി.എന്‍ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്‌ട്രേഷന്‍. സീനിയര്‍ റസിഡന്റ് ഒ ആന്‍ഡ് ജി: യോഗ്യത എം.ബി.ബി.എസ്, എം.എസ് (ഒ ആന്റ് ജി), ഡി.ജി.ഒ, ഡി.എന്‍.ബി ഇന്‍ കണ്‍സേണ്‍ഡ് ഡിസിപ്ലിന്‍/ടി.സി രജിസ്‌ട്രേഷന്‍.

പ്രായപരിധി 25-45, വേതനം 70,000 രൂപ. ആറു മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്കും തൃശൂര്‍ ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലേക്കും സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലിചെയ്യുന്ന ജീവനക്കാരില്‍നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയി നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ബയോഡേറ്റ, 144 കെ എസ് ആര്‍ പാര്‍ട്ട് ഒന്ന് സ്റ്റേറ്റ്മെന്റ് സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തിയ എന്‍.ഒ.സി എന്നിവ സഹിതം പൂര്‍ണമായ മൂന്ന് സെറ്റ് അപേക്ഷയും അയയ്ക്കണം. കമ്മിഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം 680002 വിലാസത്തില്‍ ഡിസംബര്‍ 31 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2383053, 04872383088 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

വാക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

പാലക്കാട് മെഡിക്കല്‍ കോളജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്‍സ് തസ്തികകളിലേക്കാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുക. ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് മെഡിക്കല്‍ കോളജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2951010, 9539056395.

യോഗ ട്രെയിനര്‍

പാലക്കാട് എഴുത്തേമ്പതി ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവ്. യോഗ കോഴ്സില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമയാണ് യോഗ്യത. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 13 ന് രാവിലെ 11 ന് എഴുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. ഫോണ്‍: 04923-236399, 9447311561.

ലാബ് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ലൈഫ് സയൻസിൽ ബിരുദമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12നു  രാവിലെ  10.30 ന് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ ഹാജരാകണം. ഫോൺ: 9663749475. 

നീന്തല്‍ പരിശീലകന്‍: വാക് ഇന്‍ ഇന്റര്‍വ്യു മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായികപഠന വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ നീന്തല്‍ പരിശീലകനെ നിയമിക്കുന്നതിനായി 13-നു നടത്താന്‍ നിശ്ചയിച്ച വാക് ഇന്‍ ഇന്റര്‍വ്യു 22-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.  

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 december