scorecardresearch
Latest News

Kerala Jobs 08 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 08 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 08 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

എം.ജി. യില്‍ തൊഴില്‍ മേള

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ ‘ബ്രൈറ്റ് മൈന്‍ഡ്‌സ് 2022’ മെഗാ തൊഴില്‍ മേള നടത്തുന്നു. ബ്ാങ്കിങ്, ഇന്‍ഷുറന്‍സ്. മാനേജ്‌മെന്റ്. സയന്‍സ്, കൊമേഴ്‌സ്, എഡ്യുക്കേഷന്‍, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്ള ഉദ്യോഗദായകര്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവും ഡിപ്ലോമയും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731025, 2563451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഗാര്‍ഡനര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എല്‍.ആര്‍. ഗാര്‍ഡനനര്‍മാരെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 10-ന് രാവിലെ 10 മണിക്ക് ഭരണവിഭാഗത്തിലെ ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. 2022 ജനുവരിയില്‍ 40 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പ്രതിദിനം 675 രൂപയും പ്രതിമാസം പരമാവധി 18225 രൂപയുമാ വേതനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസർ – സംസ്‌കൃതം : അഭിമുഖം

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (സംസ്‌കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്ത് 11ന് രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. സംസ്‌കൃതം വിഷയത്തിൽ പി.ജി., എം.എഡ്‌., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / സംസ്‌കൃതം) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0497 2784715, 9947988890.

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ ഇന്റര്‍വ്യൂ

2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്), ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ളത്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. (രാവിലെ ബി.ടെക്/ ഡിപ്‌ളോമ യോഗ്യതയുള്ളവരും, ഉച്ചകഴിഞ്ഞ് – ഐ. റ്റി. ഐ. യോഗ്യതയുള്ളവരും ഹാജരാകണം) ഫോണ്‍- 04862-296297.

അസിസ്റ്റന്റ് പ്രൊഫസര്‍ അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫാഷന്‍ ഡിസൈനിംഗ്/ഗാര്‍മെന്റ് ടെക്‌നോളജി /ഡിസൈനിംഗ് ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ആഗസറ്റ് 20ന് വൈകുന്നേരം അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലും ടെക്‌നോളജി, കണ്ണൂര്‍ പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ അര്‍പ്പിക്കാം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0497 2 835 390

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആന്‍റ് ഫാഷൻ ഡിസൈനിംഗ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്‍റ് ടെക്നോളജി/ ഡിസൈനിംഗ് മേഖലകളില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന പരിചയം അഭികാമ്യം.

പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഓഗസ്റ്റ് 20ന് വൈകുന്നേരം അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാം ഹാൻറ്ലൂം ടെക്നോളജി, കിഴുന്ന തോട്ടം പി.ഒ., കണ്ണൂർ-7 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ അപേക്ഷ നല്‍കണം. ഫോൺ: 0497 2835390

അധ്യാപക നിയമനം; അപേക്ഷിക്കാം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നാലു മാസത്തെ ഗുഡ് ഇംഗ്ലീഷ് (സ്പോക്കൺ ഇംഗ്ലീഷ് ) കോഴ്സ് പഠിപ്പിക്കുന്നതിന് താത്ക്കാലകമായി അധ്യാപക നിയമനം നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ബി.എഡും അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ- മെയിൽ/ തപാൽ/ നേരിട്ടോ ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ നൽകാം. ഇമെയിൽ: kainakarigp@gmail.com, ഫോൺ: 0477 2724235

അധ്യാപക നിയമനം

കണ്ണൂര്‍ കോസ്റ്റിയൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ അധ്യാപക നിയമനം നടത്തുന്നു. ഫാഷന്‍ ഡിസൈനിങ്, ഗാര്‍മെന്റ് ടെക്‌നോളജി, ഡിസൈനിങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി കണ്ണൂര്‍, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം. ഫോണ്‍: 0497-2835390.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിംഗ്/ ഗാര്‍മെന്റ് ടെക്നോളജി/ ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്ദര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം എന്നിവയാണ് യോഗ്യത. രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്കകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7. ഫോണ്‍: 0497 2835390.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 08 august 2022