Kerala Jobs 07 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബര്‍ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണു യോഗ്യത. എല്‍.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെണ്ടറിങ് പരിജ്ഞാനമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രെയിനിങ് ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ.ടി.ഐകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.
നിശ്ചിത സമയത്തേയ്ക്ക് ‘എംപ്ലോയബിലിറ്റി സ്കില്‍സ്’ എന്ന വിഷയം പഠിപ്പിക്കാന്‍ ബി ബി എ/എം ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയ കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനയോഗ്യതയും വേണം) യോഗ്യതയുള്ളവരെയാണ് ആവശ്യം.
ഒക്ടോബര്‍ 19ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം, അയ്യന്‍കാളി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരായി രാവിലെ 10.30നു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. മണിക്കൂറിന് 240 രൂപയാണു പ്രതിഫലം. ഫോണ്‍: 0471 2316680.
കളമശേരി ഗവ.ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
എറണാകുളം കളമശേരി ഗവ.ഐ.ടി.ഐയില്‍ സി.എന്‍.സി ഷോര്‍ട്ട് ടേം ട്രെയിനിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് ഒന്നിന് അസല്‍ രേഖകള്‍ സഹിതം ഹാജരാവണം. ബി ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ (മെക്കാനിക്കല്‍), സി.എന്‍.സി മെഷീനില്‍ (ലാത്ത്/മില്ലിംഗ്) പരിജ്ഞാനം (ഫാനു സി / സീമെന്‍സ് കണ്ട്രോള്സ്), ഫാനു സി / സീമെന്‍സ് പ്രോഗ്രാമിങ്, സി.എ.ഡി, സി.എ.എം സോഫ്റ്റ്വെയര് എന്നിവയില്‍ പരിജ്ഞാനം ഉണ്ടാകണം. ഫോണ്‍: 0484 -2555505, 9947962615.
വാണിയംകുളം ഗവ.ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ് മാന്‍ സിവില്‍ ട്രേഡില്‍ മൂന്ന് മാസത്തെ ലീവ് വേക്കന്‍സിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബിടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ എന്‍. ടി.സി ഇന്‍ ഡ്രാഫ്റ്റ്മാന് സിവിലും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ :0466 2227744
ക്ഷീരജാലകം പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവ്
ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ ക്ഷീരജാലകം പ്രമോട്ടറായി ദിവസവേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് (രണ്ട് ഒഴിവുകള്‍) അപേക്ഷ ക്ഷണിച്ചു. യോഗ്യത ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. മലയാളം ടൈപ്പ്റൈറ്റിങ അഭികാമ്യം. 18 വയസ് പൂര്‍ത്തിയായിരിക്കണം. കൂടിയ പ്രായപരിധി 40.
താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ ഉള്‍പ്പെടെ തയാറാക്കിയ അപേക്ഷയും തിരിച്ചറിയല്‍ രേഖ (ആധാര്‍), യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20ന് വൈകീട്ട് അഞ്ചിനു മുന്‍പ് ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസില്‍ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമര്‍പ്പിക്കണം.
ഫോണ്‍: 0471 -2723671 അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ് ബില്‍ഡിംഗ്, ഗ്രൗണ്ട് ഫ്ളോര്‍, ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004. ഇ-മെയില്‍: cru.kdfwf@kerala.gov.in.
സ്റ്റാഫ് നഴ്സ് നിയമനം: കൂടിക്കാഴ്ച 13ന്
പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് സെപ്റ്റംബര്‍ 27 ന് നടത്തിയ എഴുത്ത് പരീക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 13ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-224549
ബസ് ഡ്രൈവറുടെ താല്‍ക്കാലിക ഒഴിവ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജില്‍ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചര്‍/ഹെവി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്നസ് (അംഗീകൃത മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 40 നും 60 നും ഇടയില്‍. വിമുക്തഭടന്മാര്ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഹെവി മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ്, പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10.30ന് കോളജ് പ്രിന്‍സിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫെസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 10ന്
അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ദേശി കോഴ്സിന് പരിശീലനം നല്‍കുന്നതിനായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ കാര്‍ഷിക മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി വകുപ്പില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്കും ആലപ്പുഴ ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രതിമാസം 17,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ആത്മ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2962961, 9383471983.
ബ്ലോക്ക് ടെക്നോളജി മാനേജര്‍: അഭിമുഖം 12ന്
അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ)യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളുണ്ട്. കൃഷി, വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്നോളജി മേഖലകളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.പ്രതിമാസം 29,535 രൂപ ഓണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 12-ന് രാവിലെ 11നു ആത്മ പ്രോജക്ട് ഡയറക്ടറുടെ ആലപ്പുഴ കളര്‍കോടുള്ള കാര്യാലയത്തില്‍ അഭിമുഖത്തിനെത്താം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961.
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവന് സ്നേഹവീട്ടില്‍ ആരംഭിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം. ഇ-മെയില്‍: info@gandhibhavan.org. ഫോണ്‍: 9605034000.
പ്രോജക്ട് അസോസിയേറ്റ്, ഫീല്‍ഡ് വര്‍ക്കര്‍ നിയമനം
മഹാത്മാ ഗാന്ധി സര്‍വകലാശാല സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ റിസര്‍ച്ച് ബോര്‍ഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്ടില്‍ പ്രോജക്ട് അസോസിയേറ്റ്, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിപാലന സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഗവേഷണം.
ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യുമാണ് പ്രോജക്ട് അസോയിയേറ്റ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണ പരിചയവും ഡാറ്റാ അനാലിസില്‍ വൈദഗ്ധ്യവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വിശദ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ തപാലിലോ ഇ മെയിലിലോ ഒക്ടോബര്‍ 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ലഭിക്കണം. അയയ്ക്കേണ്ട വിലാസം: ഡോ. ബിജുലാല്‍ എം.വി, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പോളിറ്റിക്സ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, പി.ഡി ഹില്‍സ് പി.ഒ, കോട്ടയം 686560. ഇ-മെയില്‍: imwasthismgu@gmail.com
കരാര്‍ നിയമനം
പൂജപ്പുര ഗവ. ഹോം ആന്‍ഡ് സ്പെഷ്യല്‍ ഹോമില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍മാരുടെ (ക്ലീനിങ് ഉള്‍പ്പെടെ) രണ്ട് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസ്സായ 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകള്‍ സൂപ്രണ്ട്, ഗവ.ചില്‍ഡ്രന്‍സ് ഹോം ആന്‍ഡ് സ്പെഷ്യല്‍ ഹോം പൂജപ്പുര തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2342075.
സംസ്കൃത സര്‍വകലാശാലയില്‍ താല്‍ക്കാലിക അധ്യാപകര്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിങ് ഡിപ്പാര്‍ട്ട്മെന്റിലെ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ന് രാവിലെ 10ന് ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പെയിന്റിങ്, സ്കള്‍പ്ചര്‍, മ്യൂറല്‍ പെയിന്റിംഗ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ വിഭാഗത്തിലും ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍ഡ് എയ്സ്തറ്റിക്സ് വിഷയത്തില്‍ തിയററ്റിക്കല്‍ വിഭാഗത്തിലുമാണ് ഒഴിവുകള്‍.
ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. പത്തിന് ഏതെങ്കിലും വിധത്തില്‍ അവധി പ്രഖ്യാപിച്ചാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റര്‍വ്യൂ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി)യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂര്‍ത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
വേതനം പ്രതിമാസം 12,000 രൂപ. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10.30ന് കോട്ടയം, കലക്ടറേറ്റ് വിപഞ്ചിത ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666, ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: http://www.keralasamakhya.org.