scorecardresearch
Latest News

Kerala Jobs 07 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 07 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 07 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 07 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

വാക് ഇന്‍ ഇന്റര്‍വ്യൂ 10ന്

സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പില്‍ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്കു നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 10ന് നടക്കും.

ബി.ടെക് ഫുഡ് പ്രോസസിങ്, എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എം.എസ്.സി ഫുഡ് ടെക്‌നോളജി, എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ്് ക്വാളിറ്റി കണ്‍ട്രോള്‍, എം.എസ്.സി ഫുഡ് ആന്‍ഡ് ന്യുട്രീഷ്യന്‍ എന്നിവയില്‍ എതെങ്കിലുമാണു ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ പരിഗണിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത. പ്രതിദിന വേതനം 750 രൂപ. പ്രായം 19 മുതല്‍ 39 വരെ.

കെമിസ്ട്രി അല്ലെങ്കില്‍ ലൈഫ് സയന്‍സ് ബിരുദമുള്ളവര്‍ക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ദിവസ വേതനം 645 രൂപ. പ്രായപരിധി 18 മുതല്‍ 36 വരെ. രണ്ട് തസ്തികകളിലും സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വയസിളവ് ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ (ഇ മെയില്‍ വിലാസവും രണ്ട് മൊബൈല്‍ നമ്പരുകളും ഉള്‍പ്പെടെ) പ്രായം (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത (കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്) പ്രവൃത്തി പരിചയം, കാറ്റഗറി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പത്തിന് രാവിലെ 10.30ന് സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഹാജരാകണം.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ നിലവിലുള്ള ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിനു സമാന തസ്തികയിലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങള്‍ http://www.ksmha.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കിക്മയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

നെയ്യാര്‍ഡാം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ കോളേജില്‍ മാനേജ്മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 10ന് അഞ്ച് മണിക്ക് മുമ്പായി https://tinyurl.com/yckjev4h എന്ന ഗൂഗിള്‍ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290.

ടെക്നീഷ്യന്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സിഫില്‍ (സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

അനലിസ്റ്റ് നിയമനം

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ  അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത.

എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.

അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 07 november 2022

Best of Express