അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ് സി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്എസ്എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030 .
താത്കാലിക നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.