Kerala Jobs 07 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം
ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന കളിമണ്‍ ഉത്പ്പന്ന വിപണന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ www. keralapottery.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.
വാക് ഇൻ ഇന്റർവ്യൂ
ഇടുക്കി ഐ ടി ഡി പി യുടെ കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ: ഐടിഐ യിൽ ഒഴിവുള്ള അരിതമറ്റിക് കം ഡ്രോയിംഗ് ഇൻസ്ട്രക്ട്ർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ. മൂന്ന് വർഷ എൻജിനീറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. സിവിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നിവർക്ക് മുൻഗണന. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും പ്രത്യേക പരിഗണന ലഭിക്കും. വേതനം ഒരു മണിക്കൂറിന് 240 രൂപ.താൽപ്പര്യമുള്ളവർ 2022 ജൂൺ 14 ന് രാവിലെ 9.30-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഐടിഐ യിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9656820828, 9895669568.
ആയുർവ്വേദ ഫാർമസിസ്റ്റ് ഇന്റർവ്യൂ മാറ്റി
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടി സ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ജൂൺ 10 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തി ക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്തുവാൻ തീരുമാനിച്ചിരുന്ന ഫാർമസിസ്റ്റുമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ നം. 04862 227326.
Read More: Kerala Jobs 06 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ