Kerala Jobs 07 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.c
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ വയനാട് ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ.ടി.എസ്.ആര്‍.)ല്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-നു രാവിലെ 9.30-നു ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-നു രാവിലെ 9.30-നു ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
പാലക്കാട് മലമ്പുഴ ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ബി.കോം ബിരുദധാരികള്‍, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ് കഴിയാത്തവരെയാണു പരിഗണിക്കുക. മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത് പാലക്കാട് നഗരസഭാ പരിധിയിലുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 15നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0491 2815111.
ഗസ്റ്റ് അധ്യാപക ഒഴിവ്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പോളിടെക്‌നിക്ക് കോളജില്‍ 13നു രാവിലെ 10.30-ന് എത്തണം.
അതതു വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണു തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യസ യോഗ്യത. എം.ടെകും അധ്യാപന പരിചയവുമുള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം.