ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സി.സി.എസ്.ഐ.ടി. യുടെ സര്‍വകലാശാലാ കാമ്പസിലുള്ള സെന്ററില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എസ് സി./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10നു സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാവണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04942407417.
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് ചിറ്റൂര്‍ ഗവ കോളെജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയില്‍ ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 12നു രാവിലെ 10.30 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8078042347.
ലാബ് ടെക്നീഷ്യന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്ക്കുമാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14നു രാവിലെ 10നു ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ പ്രസൂതിതന്ത്ര വകുപ്പ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത പ്രസൂതിതന്ത്ര സ്ത്രീരോഗ എം.ഡി. വേതനം 35,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14-നു രാവിലെ 11- നു തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.
ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍, ക്ലീനര്‍
ആലപ്പുഴയിലെ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍, ക്ലീനര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി. ജയിച്ച 18 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്ക്കാണ് ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ നിമനത്തിന് അര്‍ഹത. അംഗീകൃത അസോസിയേഷനുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവാണുള്ളത്. സംസ്ഥാന നീന്തല്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് മുന്‍ഗണന.
എസ്.എസ്.എല്‍.സി. ജയിച്ച 18നും 40നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് ക്ലീനിംഗ് സ്റ്റാഫ് നിമനത്തിന് അര്‍ഹത. ഒരു ഒഴിവാണുള്ളത്. കായിക താരങ്ങള്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് രാവിലെ 10.30-ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2253090.
യോഗ ട്രെയിനര്‍
പാലക്കാട് പട്ടിത്തറ ഗവ ഹോമിയോ ഡിസ്പെന്സറിയില് നാഷണല്‍ ആയുഷ് മിഷന് മുഖേന യോഗ ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2373080, 8590663828.
യോഗ ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ പെരുമ്പളം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്സറിയില് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്കു കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്സ് (ഡി.വൈ.ടി) തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്. യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 12-ന് രാവിലെ 10.30-ന് പെരുമ്പളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 8281925537.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്സറിയില് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്ടിഫിക്കറ്റ് തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്. യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 12-ന് രാവിലെ 10ന് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2960020.
ലക്ചറര്‍ ഇന്‍ റേഡിയേഷന് ഫിസിക്സ്
ആലപ്പുഴ ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ റേഡിയേഷന് ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷന് ഫിസിക്സ് ലക്ചററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ് സി. ഫിസിക്സും റേഡിയോളജിക്കല്‍ ഫിസിക്സില്‍ പോസ്റ്റ് എം.എസ് സി. ഡിപ്ലോമ, എ.ഇ.ആര്.ബി.യില്‍ നിന്നുള്ള ആര്.എസ്.ഒ. സര്‍ട്ടിഫിക്കേഷനും അല്ലെങ്കില്‍ എം.എസ് സി മെഡിക്കല്‍ ഫിസിക്സ്/ എം.എസ് സി റേഡിയേഷന് ഫിസിക്സ്/ എം.എസ്. മെഡിക്കല്‍ റേഡിയേഷന് ഫിസിക്സ്, എ.ഇ.ആര്.ബി.യില്‍ നിന്നുള്ള ആര്.എസ്.ഒ. സര്ട്ടിഫിക്കേഷന് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
ജനന തീയതി, വിലാസം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 2.30-നു പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
ആര് സി സിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 24ന് വൈകീട്ട് മൂന്നു വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.
ഡെപ്യൂട്ടേഷന് നിയമനം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലും തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിലും ഡെപ്യൂട്ടേഷന് നിയമനം നടത്തും. സംസ്ഥാനസര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക്ക് തസ്തികയിലോ സമാന തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, 144 കെ.എസ്.ആര് പാര്‍ട്ട് 1 സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നല്കിയ എന്‍.ഒ.സി എന്നിവ സഹിതം അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണര്‍, കേരള മത്സത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം – 680002 എന്ന മേല്‍ വിലാസത്തില്‍ ഡിസംബര്‍ 31 നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0487-2383053, 0487 2383088.