scorecardresearch

Kerala Jobs 06 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 06 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

നിഷില്‍ ഒഴിവുകള്‍

തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ (നിഷ്)  കോളേജ് ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയിലെ വിവിധ തസ്തികകളിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വനിതാ കൗണ്‍സിലര്‍ ഒഴിവ്

ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം 13ന് 11 മണിക്ക് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തി പരിചയം അഭികാമ്യം.
ഫോണ്‍ : 8848 680 084, 9745 292 674.

അപേക്ഷ ക്ഷണിച്ചു

വിജ്ഞാന്‍ വാടികളില്‍ കോ -ഓര്‍ഡിനേറ്റര്‍ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21 – 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 17ന് വൈകുന്നേരം അഞ്ചിനുമുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാണ്. ഫോണ്‍: 0468 2 322 712.

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029.

മാനേജര്‍, ഡാറ്റ ഓപ്പറേറ്റര്‍ കരാര്‍ നിയമനം

ജില്ലയിലെ എം.പിമാരുടെ പ്രാദേശിക വികസനനിധി  ഉപയോഗിച്ചുള്ള പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്ഥാപിക്കപ്പെട്ട എംപിലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു മാനേജരെയും ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെയും ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്രതിമാസം 21,175 രൂപയാണ് ശമ്പളം. പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസില്‍ അഭിമുഖവും പ്രായോഗിക ക്ഷമത ടെസ്റ്റും നടത്തും. മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 22നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം.

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഡി.സി.എ, എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ്, ഇ-മെയില്‍ എന്നിവ കൈകാര്യ ചെയ്യുന്നതിനുള്ള പരിജ്ഞാനം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ. ലോവര്‍ പരീക്ഷ എന്നിവ പാസായിരിക്കണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 22നും 35 നും മധ്യേ ആയിരിക്കണം. അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഡി.സി.എ, മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ. ലോവര്‍ പരീക്ഷ എന്നിവ പാസായിരിക്കണം. മാനേജര്‍ തസ്തികയുടെ അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10നും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ അഭിമുഖം സെപ്റ്റംബര്‍ 15 ന് രാവിലെ 10നും നടക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്ത ബിരുദവും നെറ്റും ആണ് യോഗ്യത. സെപ്റ്റംബര്‍ 14 ന് രാവിലെ 11ന് അസല്‍ രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിനായി എത്തണം. പങ്കെടുക്കുന്നവര്‍ തൃശൂര്‍ കോളെജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 04924 254142.

താത്ക്കാലിക ഒഴിവ്

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്, ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നു. ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്ങിന് (എന്‍ജിനിയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം) സെപ്റ്റംബര്‍ 14 ന് രാവിലെ 10നും ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ്ങിന് (ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പാസായിരിക്കണം) 14 ന് ഉച്ചക്ക് രണ്ടിനും ലക്ച്ചറര്‍ ഇന്‍ എന്‍ജിനീയറിങ്ങിന് (ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം) 14 ന് രാവിലെ 10 നും ലക്ച്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്ങിന് (ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ്ങിന് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം.) 14 ന് രാവില 10 നും ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങിന് (ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. പാസായിരിക്കണം) 14 ന് ഉച്ചക്ക് രണ്ടിനും അഭിമുഖം നടക്കും. ഫോണ്‍: 0491 2572640.

എന്യുമറേറ്റര്‍ ഒഴിവ്

പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരെ നിയമിക്കുന്നു. സെപ്റ്റംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എരുത്തേമ്പതി, വടകരപ്പതി, പുതുനഗരം, നെല്ലിയാമ്പതി, വടവന്നൂര്‍ എന്നീ പഞ്ചായത്തുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 4600 രൂപയാണ് ഹോണറേറിയം. ഫോണ്‍: 04923 291184.

കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് താത്ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കുന്നുകിടങ്ങറ(എലവഞ്ചേരി പഞ്ചായത്ത്), പറകുന്നം (ആലത്തൂര്‍), ഒറക്കുന്നുംകാട് (വടക്കഞ്ചേരി), ചുള്ളിമട നാല് സെന്റ് കോളനി (എരിമയൂര്‍), രണ്ടാം വാര്‍ഡ് അംഗന്‍വാടി (പട്ടഞ്ചേരി), പറയമ്പള്ളം ലക്ഷം വീട് (മുതലമട), നായാടി കോളനി (പെരിങ്ങോട്ടുകുറുശ്ശി), ചെമ്മണാംപറമ്പ് (കുഴല്‍മന്ദം), കാരാങ്കോട് (എലപ്പുളളി), കൊങ്ങപ്പാടം (അകത്തേത്തറ), പടലിക്കാട് (മരുതറോഡ്), കരിക്കാട്ടില്‍ കോളനി (കേരളശ്ശേരി) എന്നീ വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലയ്ക്കായി കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യുവതീയുവാക്കളെ നിയമിക്കുന്നു. അതാത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പ്രായപരിധി 21നും 45നും മധ്യേ. ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491 2505005.

ഗസ്റ്റ് അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളെജില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഉള്ള, തൃശൂര്‍ കോളെജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിന് എത്തണം. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ്

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0490 2346027, brennencollege@gmail.com.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 september