scorecardresearch
Latest News

Kerala Jobs 06 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 06 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കേരളസര്‍വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ് – വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ (ങടകഇഉട) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. പ്രതിമാസ ശമ്പളം: 15,000 രൂപ, യോഗ്യത:55% മാര്‍ക്കോടെയുള്ള എം.എ. തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2022 ഒക്‌ടോബര്‍ 14, രാവിലെ 11 മണിക്ക് മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ വച്ച് നടത്തുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs)െ സന്ദര്‍ശിക്കുക.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ: വിക്ടോറിയ കോളെജില്‍ സുവോളജി വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരെയും പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 11 ന് രാവിലെ 10ന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 04912576773.

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

നവകേരളം കര്‍മ്മ പദ്ധതി പാലക്കാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഒക്ടോബര്‍ 20 നകം ജില്ലാ കോഡിനേറ്റര്‍, നവകേരളം കര്‍മ്മ പദ്ധതി-2, ജില്ലാ പ്ലാനിങ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ അയക്കണമെന്ന് നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9400583312.

വാക്ക്-ഇൻ- ഇന്റർവ്യൂ

ആലപ്പുഴ: ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യരായവർക്ക് ഒക്ടോബർ ആറിന് രാവിലെ 11-ന് ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും. ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 october 2022