scorecardresearch

Latest News

Kerala Job News 06 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ക്ലാർക്ക് താത്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con @yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

പ്രോജക്ട് എൻജിനിയർ ഒഴിവ്

സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം). 35000 രൂപയാണ് പ്രതിഫലം. എം.ടെക് -ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/എം.ടെക്-ഇലക്ട്രിക്കൽ എൻജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ആണ് യോഗ്യത. പുന:സ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി. എസ്്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 92/2022(പാര്‍ട്ട് -1, 60%പൊതു വിഭാഗം )93/2022 (പാര്‍ട്ട് -2 40% ഒഴിവിലേക്ക് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്). ഓരോ ജില്ലയിലേക്കും അതതു ജില്ലയില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.മെയ് 18 നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും സര്‍ട്ടിഫിക്കറ്റുകള്‍ പി. എസ്്.സി പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്നു ജില്ലാ ഓഫീസര്‍ അറിയിച്ചു.

വിവിധ തസ്തികകളിൽ കരാർ നിയമനം

വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ ബിസിനസ് അനലിസ്റ്റ്, കൊമേഴ്‌സ്യൽ കോ-ഓർഡിനേറ്റർ, എക്‌സിക്യൂട്ടീവ്-സെക്രട്ടറിയൽ ആൻഡ് കംപ്ലയിൻസ്, എക്‌സിക്യൂട്ടീവ് – എച്ച്.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ, എക്‌സിക്യൂട്ടീവ്-ഐ.റ്റി., ഫ്രൺ് ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www. cmdkerala.net.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിന് കീഴിൽ സ്വയംഭരണ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്-ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താൽപ്പര്യമുള്ള സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ. 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം മെയ് 31നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ.്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Read More: Kerala Job News 05 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 may 2022